Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഗവർണർക്കെതിരെ രൂക്ഷ വിമർശനം: ബിജെപി നേതാക്കൾക്കെതിരെ കേന്ദ്ര നേതൃത്വം

ഗവർണർക്കെതിരെ രൂക്ഷ വിമർശനം

ഗവർണർക്കെതിരെ രൂക്ഷ വിമർശനം: ബിജെപി നേതാക്കൾക്കെതിരെ കേന്ദ്ര നേതൃത്വം
, തിങ്കള്‍, 15 മെയ് 2017 (17:35 IST)
ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം നടത്തിയ സംസ്ഥാന ബിജെപി നേതാക്കൾക്കെതിരെ കേന്ദ്ര നേതൃത്വം. പയ്യന്നൂരില്‍ ആർഎസ്എസ് കാര്യവാഹകിന്റെ കൊലപാതകമായി ബന്ധപ്പെട്ട്  ഗവർണർക്കെതിരെ നേതാക്കൾ വിമര്‍ശനം ഉന്നയിച്ചിരുന്നു.
 
ഈ വിമര്‍ശനം പാർട്ടി കേന്ദ്രനേതൃത്വം തള്ളിയിരുന്നു. ഗവർണറുടെ ഭരണഘടനാപദവി മാനിക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.  ആക്രമണം തടയണമെന്നാവശ്യപ്പെട്ട് ബിജെപി നേതൃത്വം നൽകിയ പരാതി ഗവർണർ മുഖ്യമന്ത്രിക്ക് കൈമാറിയത് ചട്ടങ്ങൾ പാലിച്ചാണെന്നും രാജീവ് പ്രതാപ് റൂഡി വ്യക്തമാക്കി.
 
മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കിൽ ഗവർണർ പി സദാശിവം ഇറങ്ങിപ്പോകണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പറഞ്ഞത് പാർട്ടിക്കുള്ളിൽ തന്നെ വിമർശനമുണ്ടാക്കിയിരുന്നു. ഈ വിമര്‍ശനം ഉയര്‍ന്നത് കണ്ണൂരിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കേരള ഹൗസിന് മുൻപിൽ നടത്തിയ പ്രതിഷേധത്തിലായിരുന്നു.
 
ഗവര്‍ണര്‍ക്കെതിരെ ശോഭാ സുരേന്ദ്രന്‍ പറഞ്ഞത് തന്റേടമുണ്ടെങ്കിൽ, ആ ഗവർണറെന്ന പദവിയോട് അൽപ്പമെങ്കിലും സാമാന്യ മര്യാദയും നീതിബോധവും അങ്ങേയ്ക്കുണ്ടെങ്കിൽ അങ്ങ് ചെയ്യേണ്ട കാര്യങ്ങൾ ഞങ്ങൾക്കു വേണ്ടി ചെയ്തു തീർക്കണമെന്ന് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കുവേണ്ടി, ഇന്ത്യയിലെ ജനത, ഡൽഹയിലെ ജനത കേരളത്തിലെ ബഹുമാനപ്പെട്ട ഗവർണറോട് അറിയിക്കുന്നു എന്നായിരുന്നു. ഈ വിമര്‍ശനങ്ങളാണ് വിവാദമായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യാദവിന്റെ വധശിക്ഷ നടപ്പാക്കിയെന്ന് ആശങ്കയുണ്ട്; പാക് നടപടി വിയന്ന കണ്‍വെന്‍ഷന്റെ ലംഘനം - യുഎൻ കോടതിയിൽ ഇന്ത്യ