കന്നുകാലികള്‍ക്ക് ഹോസ്റ്റല്‍ ആരംഭിക്കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍
കന്നുകാലികള്‍ക്ക് ഹോസ്റ്റല്‍ പണിയാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍
കന്നുകാലികള്‍ക്ക് ഹോസ്റ്റല്‍ പണിയാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍. നഗര പ്രദേശങ്ങളിലുള്ളവര്‍ക്ക് കാലി വളര്‍ത്തലിന് സഹായകമാകുന്ന രീതിയിലുള്ള ഹോസ്റ്റലുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഹരിയാനയിലെ മൃഗസംരക്ഷമ വകുപ്പ് മന്ത്രി ഓം പ്രകാശ് ദന്‍കറാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
ഈ പദ്ധതിക്കായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ 50 മുതല്‍ 100 ഏക്കര്‍ വരെ ഏറ്റെടുക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. പശു, എരുമ തുടങ്ങി എല്ലാ കറവമൃഗങ്ങളെയും ഇവിടെ താമസിപ്പിക്കാനാണ് തീരുമാനമെന്ന് ഓം പ്രകാശ് ദന്‍കര്‍ പറഞ്ഞു.