Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ സെല്‍ഫി സ്റ്റിക്കിനു വിലക്ക്

സെല്‍ഫി സ്റ്റിക്കിനു വിലക്ക്

ഇന്ത്യയില്‍ സെല്‍ഫി സ്റ്റിക്കിനു വിലക്ക്
ന്യൂഡല്‍ഹി , വ്യാഴം, 6 ജൂലൈ 2017 (16:42 IST)
പൈതൃക സംരക്ഷണ കേന്ദ്രങ്ങളില്‍ സെല്‍ഫി സ്റ്റിക്കിന് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തുന്നു. ആര്‍ക്കിയോള്‍ജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള താജ്മഹല്‍, ഡല്‍ഹിയിലെ യുദ്ധസ്മരകം, കൊണാര്‍ക്കിലെ പുരാവസ്തു, മ്യൂസിയം, ഹം‌പി തുടങ്ങിയ ചരിത്ര സ്മാരകങ്ങളില്‍ ഈ വിലക്ക് ബാധകമാകും.
 
ഇത്തരം സ്ഥലങ്ങളില്‍ മള്‍ട്ടിപ്പിള്‍ ലെന്‍സ്, ട്രൈപീഡ്, മോണോപോഡ് തുടങ്ങിയ ഉപകരങ്ങള്‍ പ്രത്യേക അനുമതിയുണ്ടെങ്കില്‍ പ്രവേശിപ്പികാന്‍ കഴിയും. ഇനി മുതല്‍ മ്യൂസിയത്തിന്റെ പരിസരത്തും സെല്‍ഫി സ്റ്റിക്ക് ഉപയോഗിക്കാന്‍ അനുവാദമില്ല. പക്ഷേ ഇത് ബാഗിനുള്ളില്‍ സൂക്ഷിക്കാന്‍ കഴിയും. സന്ദര്‍ശകരുടെ സെല്‍ഫി സ്റ്റിക്കുകള്‍ തട്ടി സംരക്ഷിത വസ്തുക്കള്‍ക്ക് നാശം സംഭവിക്കുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് ഇന്ത്യ ഇത്തരം ഒരു വിലക്ക് ഏര്‍പ്പെടുത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരരാഷ്ട്രമാണ് ഇസ്രയേല്‍, ആ രാജ്യവുമായി 'ഭീകരവിരുദ്ധസഖ്യ'മുണ്ടാക്കുന്നത് സാമാന്യ യുക്തിക്കു ദഹിക്കുന്നതല്ല: മുഖ്യമന്ത്രി