Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇന്ത്യ ബീബറിന് നല്‍കിയത് കണ്ണഞ്ചിപ്പിക്കുന്ന ആഡംബര സമ്മാനങ്ങൾ

ഇന്ത്യ ബീബറിന് നല്‍കിയത് ഈ ആഡംബര സമ്മാനങ്ങൾ

ഇന്ത്യ ബീബറിന് നല്‍കിയത് കണ്ണഞ്ചിപ്പിക്കുന്ന ആഡംബര സമ്മാനങ്ങൾ
, വ്യാഴം, 11 മെയ് 2017 (10:07 IST)
ജസ്റ്റിൻ ബീബറിന്റെ പാട്ട് കേൾക്കാന്‍  പോകുന്നതിന്റെ ആകാംഷയിലാണ് മുംബൈ നഗരം. പോപ് സംഗീത ലോകത്ത് തരംഗമായി മാറിയ മാജിക് കിഡ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജസ്റ്റിൻ ബീബർ സംഗീതം അവതരപ്പിക്കാനായി ഇന്ത്യയിൽ എത്തിയിരുന്നു. മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിൽ പുലർച്ചെ രണ്ടിനാണ് താരം എത്തിയത്. 
 
മുംബൈയിലെ ഡിവൈ പാട്ടീൽ ക്രിക്കറ്റ് മൈതാനത്ത് ജസ്റ്റിൻ ബീബറുടെ സംഗീത വിരുന്ന് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സംഗീത നിരൂപകനും പത്രപ്രവര്‍ത്തകനുമായ അരുണ്‍ എസ് രവി പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് അഞ്ച് ദിവസം നീളുന്ന ഇന്ത്യാ സന്ദര്‍ശനത്തിന് കേട്ടാൽ ഞെട്ടുന്ന നിബന്ധനങ്ങളായിരുന്നു ബീബര്‍ മുന്നോട്ടുവച്ചിരുന്നത്. ജസ്റ്റിൻ ബീബർ ആവശ്യപ്പെട്ടതും അല്ലാത്തതുമായ ആഡംബരങ്ങളുടെ നടുവിൽ താമസിച്ചാണ് ബീബർ പരിപാടി അവതരിപ്പിച്ചത്.
 
വിശിഷ്ടമായ സമ്മാനങ്ങളാണ് ഇന്ത്യയിലെ വിവിധ ഡിസൈനർമാരും സരോദ് മാന്ത്രികന്‍ ഉസ്ദാത് അംജദ് അലിഖാനും മറ്റ് അദ്യുദയാകാംക്ഷികളും ബീബറിനായി കാത്തുവച്ചിരിക്കുന്നത്. സരോദ് മാന്ത്രികൻ ഉസ്താദ് അംജദ് അലി ഖാൻ കയ്യൊപ്പ് ചാർത്തിയ സരോദാണ് കൂട്ടത്തിൽ ഏറ്റവും വിശിഷ്ടമായത്. ഇന്ത്യൻ സംഗീതജ്ഞരിൽ ഏറ്റവും ജനകീയനാണു ഉസ്താദ് അംജദ് അലി ഖാൻ. 
 
ഡിസൈനർ വരുൺ ബാഹലിന്റെ മേൽനോട്ടത്തിലാണ് ഇന്ത്യയുടെ പരമ്പരാഗത സംഗീതോപകരണങ്ങളെ അലങ്കരിച്ച് ബീബറിന് സംഗീത വിരുന്ന് ഒരുക്കിയത്. കുടാതെ തന്റെ ഫാഷൻ നിലപാടുകളും ബീബറിന്റെ ഇഷ്ടവും ഇന്ത്യൻ മ്യൂസികിന്റെ പ്രൗഢിയും ചേർത്തുവച്ച ജാക്കറ്റാണ് ഡിസൈനർ രോഹിത് ബാഹൽ ബീബറിന് നല്‍കിയത്. കറുത്ത നിറത്തിലുള്ള ജാക്കറ്റിൽ തയ്യാറാക്കിയിരുന്ന ഡിസൈൻ ആരേയും കണ്ണഞ്ചിപ്പിക്കും തരത്തിലായിരുന്നു. പ്രശസ്ത ജൂവലറി നിർമാതാക്കളായ സ്വാരോവ്സ്കിയിൽ നിന്ന് വാങ്ങിയ സെക്വിനും ക്രിസ്റ്റലുകളും ചേർ‌ത്തുള്ള എംബ്രോയ്ഡറിയാണ് ജാക്കറ്റിലുണ്ടായിരുന്നത്.
 
ബീബറിനു മാത്രമല്ല അദ്ദേഹത്തിന്റെ അമ്മയ്ക്കും സമ്മാനങ്ങളുണ്ട്. ബീബറിന്റെ അമ്മയ്ക്ക് ഒരു ലോങ് ഫ്ലോർ ജാക്കറ്റ് ആണു ഡിസൈനർ അനാമിക ഖന്ന സമ്മാനിച്ചത്. പ്ലാറ്റിനത്തിലും സ്വർണത്തിലും തീർത്ത തോരണമാലയും ബീബറിന്റെ സമ്മാനമായി നൽകി ഡിസൈനർമാരായ റിദ്ദിമ കപൂർ സാഹ്നി. ജിയോമെട്രിക് ലൈന്‍സും മെറ്റാലിക് ത്രെഡുകളും ഉപയോദിച്ച് ഇന്തോ വെസ്റ്റേൺ ശൈലിയിലുള്ള ഒരു ഷർട്ട് ആണ് കൃഷ്ണ മെഹ്ത സമ്മാനിച്ചത്. ഇന്ത്യയുടെ കലാ സാംസ്കാരിക സാഹിത്യ പ്രൗഢിയുടെ സമന്വയമുള്ള അപൂർവ്വം സമ്മാനങ്ങളാണ് ഇവ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിയോ കുതിക്കുന്നു; എയര്‍‌ടെല്ലിന് വന്‍ സാമ്പത്തിക തിരിച്ചടി