Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അഞ്ചുലക്ഷം രൂപയ്ക്ക് 16കാരിയായ മകളെ 65കാരനായ ഷെയ്ക്കിന് വിവാഹം ചെയ്തു കൊടുത്തു ; ശേഷം സംഭവിച്ചത് ഇങ്ങനെ !

അഞ്ചുലക്ഷം രൂപയ്ക്ക് 16കാരിയായ മകളെ 65കാരനായ ഷെയ്ക്കിന് വിവാഹം ചെയ്തു കൊടുത്തു; പരാതിയുമായി പെണ്‍കുട്ടിയുടെ ഉമ്മ

അഞ്ചുലക്ഷം രൂപയ്ക്ക് 16കാരിയായ മകളെ 65കാരനായ ഷെയ്ക്കിന് വിവാഹം ചെയ്തു കൊടുത്തു ; ശേഷം സംഭവിച്ചത് ഇങ്ങനെ !
ഹൈദരാബാദ് , വ്യാഴം, 17 ഓഗസ്റ്റ് 2017 (14:36 IST)
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അഞ്ച് ലക്ഷംരൂപ വാങ്ങി 65കാരനായ ഷെയ്ക്കിന് വിവാഹം കഴിപ്പിച്ചു നല്‍കിയതായി ഉമ്മയുടെ പരാതി. ഒമാന്‍ സ്വദേശിയായ അഹമ്മദ് എന്നയാള്‍ക്കാണ് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച് നല്‍കിയത്.
 
വിവാഹശേഷം പെണ്‍കുട്ടിയെ അഹമ്മദ് മസ്‌കത്തില്‍ കൊണ്ടുപോയെന്നും മകളെ തിരിച്ച് നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നുമാവശ്യപ്പെട്ടാണ് കുട്ടിയുടെ ഉമ്മ പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഭര്‍തൃ സഹോദരിയും ഭര്‍ത്താവ് സികന്ദറും ചേര്‍ന്ന് മകളെ വിവാഹം കഴിപ്പിച്ചു നല്‍കിയെന്നാണ് കുട്ടിയുടെ ഉമ്മയായ ഉനൈസ ആരോപിക്കുന്നത്. 
 
ഈ റംസാനുമുമ്പ് ഹൈദാരബാദ് നഗരത്തില്‍ ബര്‍കാസ് മേഖലയിലെ ഹോട്ടലില്‍വെച്ച് ഇവര്‍ തന്റെ അറിവില്ലാതെ മകളെ നിക്കാഹ് നടത്തി നല്‍കിയെന്നും ഉമ്മ പറയുന്നു. ഇതിന് പ്രതിഫലമെന്നോണം ഗൗസിയയും സിക്കന്ദറും അഞ്ചുലക്ഷം രൂപ വാങ്ങിയെന്നും അവര്‍ പറയുന്നു. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ രാത്രിയില്‍ സംഭവിച്ചത് ?; രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന മൊഴിയെടുക്കലില്‍ എല്ലാം വെളിപ്പെടുത്തിയെന്ന് രമ്യാ നമ്പീശന്‍