Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

യോഗ ഇന്ത്യക്കാരു​ടെ കുടുംബകാര്യം പോലെയാണെന്ന് പ്രധാനമന്ത്രി

യോഗ ഇന്ത്യക്കാരു​ടെ കുടുംബകാര്യം പോലെയാണെന്ന് പ്രധാനമന്ത്രി

യോഗ ഇന്ത്യക്കാരു​ടെ കുടുംബകാര്യം പോലെയാണെന്ന് പ്രധാനമന്ത്രി
ലക്​നോ , ബുധന്‍, 21 ജൂണ്‍ 2017 (08:32 IST)
യോഗ ഇന്ത്യക്കാരു​ടെ കുടുംബകാര്യം പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നുമെന്നും യോഗ ദിനാചരണത്തിൽ പ​ങ്കെടുക്കാനത്തിയവർക്ക് ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.

മൂന്നാം അന്താരാഷ്​ട്ര യോഗ ദിനം ലക്​നോ രമാബായി അംബേദ്​കർ മൈതാനത്ത്​ ഉദ്​ഘാടനം ചെയ്‌തു  സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

യുപി ഗവർണർ രാം നായിക്​, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​, മറ്റു മന്ത്രിമാർ എന്നിവരടക്കം 50,000 പേരാണ്​ ഉദ്ഘാടാന ചടങ്ങിൽ പ​ങ്കെടുത്തത്.

സംസ്​ഥാനത്തി​​ന്റെ യോഗ ദിനാചരണം തിരുവനന്തപുരം സെൻട്രൽ സ്​റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ
ഉദ്​ഘാടനം ചെയ്​തു. രാജ്​ഭവനിൽ ഗവറണറുശട നേതൃത്വത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു.

യോഗ ഒരു മതത്തിന്റെയും ഭാഗമല്ലെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു.  ചിലർ ആര്‍ക്കും മനസിലാകാത്ത  ചില സൂക്​തങ്ങള്‍ ചൊല്ലി യോഗ​യെ ഹൈജാക്ക്​ ചെയ്യാൻ ശ്രമിക്കുന്നുണ്ട്​. അതിന്​ ആരെയും അനുവദിക്കില്ല. ഇതില്‍ നമ്മള്‍ മനസിലാക്കേണ്ടത് ആ സൂക്തങ്ങള്‍ ഉണ്ടാകുന്നതിനും മുമ്പ് തന്നെ യോഗ ഇവിടെ ഉണ്ടായിരുന്നു എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യോഗ ഒരു മതത്തിന്റെയും ഭാഗമല്ല; ഹൈജാക്ക്​ ചെയ്യാന്‍ ശ്രമം നടക്കുന്നു: മുഖ്യമന്ത്രി