Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് കൊവിഡ്

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് കൊവിഡ്

ശ്രീനു എസ്

, തിങ്കള്‍, 3 ഓഗസ്റ്റ് 2020 (07:09 IST)
കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് കൊവിഡ്. യെഡിയൂരപ്പ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗവിവരം ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് യെഡിയൂരപ്പ. നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്.
 
അതേസമയം ഇന്നലെ ഉത്തര്‍ പ്രദേശ് കാബിറ്റ് മന്ത്രി കമല്‍ റാണി വരുണ്‍ കൊവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ മാസം 18നായിരുന്നു ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ലക്‌നൗവിലെ ആശുപത്രിയില്‍വച്ചാണ് മരണം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇവര്‍ രണ്ടുതവണ ലോകസഭാംഗമായിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് 1,169 പേർക്ക് കൂടി കൊവിഡ്, 991 പേര്‍ക്ക് സമ്പർക്കം വഴി, 688 പേർക്ക് രോഗമുക്തി