കോവിഡ് 19 വ്യാപനത്തെ പ്രതിരോധിയ്ക്കാൻ പ്രഖ്യാപിച്ച ലോക്‌ഡൗൺ 19 ദിവസത്തേയ്ക്ക് കൂടി നിട്ടിയ കേന്ദ്ര സർക്കാർ തീരുമാനത്തെ പ്രശംസിച്ച് ലോകരോഗ്യ സംഘടന. പ്രതിസന്ധിയ്ക്കിടയിലും വൈറസ് ബാധയെ നേരിടാൻ ഇന്ത്യ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്ന് ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് ഏഷ്യ റീജിയണല്‍ ഡയറക്ടര്‍ ഡോ പൂനം ഖേത്രപാല്‍ സിംഗ് പറഞ്ഞു.
'പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലത്തെ കുറിച്ച് ഇപ്പോള്‍ പറയാറായിട്ടില്ല. എന്നാല്‍, ഫലപ്രദമായ സാമൂഹിക അകലം പാലിക്കല്‍, രോഗബാധ കണ്ടെത്തല്‍, സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തല്‍, ഐസൊലേഷന്‍, തുടങ്ങിയ നടപടികള്‍ക്കായി ആറാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് വൈറസ് ബാധയെ തടയുന്നതിന് വലിയരീതിയില്‍ സഹായിക്കും' ഡോ. പൂനം ഖേത്രപാല്‍ സിംഗ് വ്യക്തമാക്കി. മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ഡൗൺ നീട്ടിയിരിക്കുന്നത്.