പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കൊവിഡ് സ്പാനിഷ് ഫ്ളൂവിനെ പോലെ 10കോടിപേരുടെയെങ്കിലും ജീവനെടുക്കാമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. 1918ല്‍ പൊട്ടിപ്പുറപ്പെട്ട സ്പാനീഷ് ഫ്ളുവിനെ തുടര്‍ന്ന് അഞ്ചുമുതല്‍ പത്തുകോടി പേരാണ് മരണമടഞ്ഞത്. കൊവിഡിനെ തടഞ്ഞില്ലെങ്കില്‍ ഇത്തരമൊരു ദുരന്തമുണ്ടാകുമെന്ന് മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.
75 ലക്ഷത്തോളം പേര്‍ക്കാണ് ലോകരാജ്യങ്ങളിലായി കൊവിഡ് ബാധിച്ചിട്ടുള്ളത്. നാലുലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുമുണ്ട്. അതേസമയം ഇരുപതുലക്ഷത്തിലധികം കൊവിഡ് കേസുകളാണ് അമേരിക്കയില്‍ മാത്രം സ്ഥിരീകരിച്ചിട്ടുള്ളത്. ഒരുലക്ഷത്തിപതിനാലായിരത്തിലധികം പേര്‍ക്ക് ജീവനും നഷ്ടമായിട്ടുണ്ട്.