Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഒറ്റദിവസം 11,458 പേർക്ക് രോഗബാധ. 386 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു

ഒറ്റദിവസം 11,458 പേർക്ക് രോഗബാധ. 386 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു
, ശനി, 13 ജൂണ്‍ 2020 (09:53 IST)
ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത് 11,458 പേർക്ക്. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവു ഉയന്ന നിരക്കാണ് ഇത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു. 3,08,993 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 386 പേർ മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 8,884 ആയി ഉയർന്നു.
 
1,45,779 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,54,330 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,01,141 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 55,451 കേസുകളും മുംബൈ നഗരത്തിലാണ് 3,717 പേർ മഹാരാഷ്ട്രയിൽ മരണപ്പെടുകയും ചെയ്തു. 40,698 പേർക്കാണ് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിക്ടോക്ക് വീഡിയോയ്ക്കായി ജീവനുള്ള മത്സ്യത്തെ വിഴുങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു