അയോധ്യയിലെ പള്ളി നിർമാണ ചടങ്ങിന്റെ ഉദ്‌ഘാടനത്തിനായി തന്നെ ക്ഷണിക്കുകയാണെങ്കിൽ ഒരു ഹിന്ദു എന്ന നിലയിൽ താൻ പങ്കെടുക്കില്ലെന്ന് യോഗി ആദിത്യനാഥ്. മുഖ്യമന്ത്രി എന്ന നിലയിൽ തനിക്ക് ഒരു മതവുമായും യാതൊരു പ്രശ്നവുമില്ലെന്നും ഇഫ്താറിലും മറ്റും പങ്കെടുക്കുന്ന രാഷ്ട്രീയ നേതാക്കള്‍ തലയില്‍ തൊപ്പിധരിക്കുന്നത് മതനിരപേക്ഷരാണെന്ന് ഭാവിക്കുന്നതിന് വേണ്ടി മാത്രമാണെന്നും അത് മതേതരത്വമല്ലെന്നും യോഗി പറഞ്ഞു.
ഞാൻ ചടങ്ങിന് പോകില്ല . ഞാനൊരു യോഗിയാണ് ഒരു ഹിന്ദു എന്ന നിലയില്‍ എനിക്ക് എന്റെ ആരാധനാരീതി അനുസരിച്ച് ജീവിക്കാന്‍ അധികാരമുണ്ട്. പള്ളിയുമായി ബന്ധപ്പെട്ട യാതൊന്നിലും ഞാൻ കക്ഷിയല്ല.അതിനാലാണ് അവർ എന്നെ അങ്ങോട്ടു വിളിക്കാത്തത്.എനിക്കും പോകാൻ ആഗ്രഹമില്ല.അത്തരമൊരു ക്ഷണപത്രം ലഭിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്.' യോഗി ആദിത്യനാഥ് പറഞ്ഞു.