Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിറ്ററിന് ചിലവ് വെറും 15 രൂപ, എഥനോൾ വാഹനങ്ങൾ വിപണിയിലിറക്കുമെന്ന് നിതിൻ ഗഡ്കരി

ലിറ്ററിന് ചിലവ് വെറും 15 രൂപ, എഥനോൾ വാഹനങ്ങൾ വിപണിയിലിറക്കുമെന്ന് നിതിൻ ഗഡ്കരി
, തിങ്കള്‍, 26 ജൂണ്‍ 2023 (18:50 IST)
പൂര്‍ണ്ണമായി ജൈവ ഇന്ധനമായ എഥനോളില്‍ ഒടുന്ന പുതിയ വാഹനങ്ങള്‍ വപണിയിലിറക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ബജാജ്,ടിവിഎസ്, ഹീറോ എന്നിവര്‍ എഥനോളില്‍ ഓടുന്ന സ്‌കൂട്ടറുകള്‍ ഇറക്കും. കൂടാതെ ഓഗസ്റ്റില്‍ ടൊയാട്ട കാമ്രിയുടെ പരിഷ്‌കരിച്ച പതിപ്പും അവതരിപ്പിക്കും. 100 ശതമാനവും എഥനോളില്‍ ഓടുന്ന വാഹനമായിരിക്കും ഇതെന്നും മന്ത്രി വ്യക്തമാക്കി.
 
നിലവില്‍ പെട്രോള്‍ നിരക്ക് ലിറ്ററിന് 120 രൂപയാണ്. എഥനോളിന് 60 രൂപയും. 40 ശതമാനം വൈദ്യുതി കൂടി ഉത്പാദിപ്പിക്കാനായാല്‍ എഥനോളിന്റെ വില ലിറ്ററിന് 15 രൂപയായി താഴുമെന്നും ഗഡ്കരി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി താമസിപ്പിക്കേണ്ട, ആധാർ - പാൻ ലിങ്ക് ചെയ്യാൻ ഇനി 5 ദിവസം മാത്രം