ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ് കഴിച്ച് ഗാംബിയയിലെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യന്‍ നിര്‍മ്മിത സിറപ്പ് കഴിച്ചാണ് 5 വയസ്സിനു താഴെയുള്ള കുട്ടികള്‍ മരിച്ചതെന്ന് ലോകാരോഗ്യ സംഘടനയുടെ ആരോപണത്തിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഹരിയാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെയാണ് അന്വേഷണം.
ആരോപണങ്ങളോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. സിറപ്പുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കമ്പനി കയറ്റി അയച്ചിട്ടുണ്ട് എന്നാണ് ലോക ആരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.