Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സവര്‍ക്കറെ അംഗീകരിക്കാത്തവരെ പരസ്യമായി മർദിക്കണം, രാഹുല്‍ ഗാന്ധിയും അദ്ദേഹത്തെ അപമാനിച്ചു’; ഉദ്ദവ് താക്കറെ

‘സവര്‍ക്കറെ അംഗീകരിക്കാത്തവരെ പരസ്യമായി മർദിക്കണം, രാഹുല്‍ ഗാന്ധിയും അദ്ദേഹത്തെ അപമാനിച്ചു’; ഉദ്ദവ് താക്കറെ
മുംബൈ , വെള്ളി, 23 ഓഗസ്റ്റ് 2019 (18:43 IST)
ഡല്‍ഹി യൂണിവേഴ്‌സിറ്റി കാമ്പസില്‍ എബിവിപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച സവര്‍ക്കറിന്റെ പ്രതിമയില്‍ എന്‍എസ്‌യു നേതാക്കള്‍ കറുത്ത ചായമടിക്കുകയും ചെരുപ്പ് മാല ഇടുകയും ചെയ്‌ത സംഭവം വാര്‍ത്താ പ്രധാന്യം നേടിയതോടെ വിവാദ പ്രസ്‌താവനയുമായി ശിവസേന നേതാവ് ഉദ്ദവ് താക്കറെ.

വീർ സവര്‍ക്കറിൽ വിശ്വസിക്കാത്തവരെ പരസ്യമായി മർദിക്കണമെന്നാണ് ഉദ്ദവ് താക്കറെ പറഞ്ഞത്. സവര്‍ക്കറിന്റെ പോരാട്ടങ്ങളെ വിസ്‌മരിക്കുന്നവരാണ് അദ്ദേഹത്തെ അപമാനിക്കുന്നത്. അങ്ങനെയുള്ളവർ പരസ്യമായി മർദനമേൽക്കേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

സവർക്കറിൽ വിശ്വസിക്കാത്തവർ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിൽ സവർക്കറുടെ പ്രാധാന്യവും അദ്ദേഹത്തിന്റെ പ്രയത്നവും തിരിച്ചറിയുന്നില്ല. മുമ്പ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പോലും അദ്ദേഹത്തെ അപമാനിച്ചിരുന്നു എന്നും അദ്ദേഹം താക്കറെ കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ പ്രശ്നങ്ങളില്ല. സാമ്പത്തിക മേഖലയിൽ പുതിയ മാറ്റങ്ങളുമായി ധനമന്ത്രി