Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബോര്‍ഡ് മീറ്റിങ്ങിനിടെ മേയറുടെ മകൻ കണ്ണിറുക്കിക്കാട്ടി; പരാതിയുമായി വനിതാ കൗൺസിലർ

പാറ്റ്നാ മുൻസിപ്പൽ കോർപ്പറേഷൻ അംഗം പിങ്കി ദേവിയാണ് വനിതാ മേയറുടെ മകനെതിരെ രംഗത്തെത്തിയത്.

ബോര്‍ഡ് മീറ്റിങ്ങിനിടെ മേയറുടെ മകൻ കണ്ണിറുക്കിക്കാട്ടി; പരാതിയുമായി വനിതാ കൗൺസിലർ
, ബുധന്‍, 21 ഓഗസ്റ്റ് 2019 (13:51 IST)
ബോര്‍ഡ് മീറ്റിങ്ങിനിടെ മുൻസിപ്പൽ കൗൺസിൽ മേയറുടെ മകൻ കണ്ണിറുക്കിക്കാട്ടിയെന്ന് പരാതിയുമായി വനിതാ കൗൺസിലർ. പാറ്റ്നാ മുൻസിപ്പൽ കോർപ്പറേഷൻ അംഗം പിങ്കി ദേവിയാണ് വനിതാ മേയറുടെ മകനെതിരെ രംഗത്തെത്തിയത്.
 
കൗൺസിൽ യോഗത്തിനിടെ, മേയറുടെ മകൻ ശിശിർ കുമാർ യോഗത്തിനിടെ തന്നെ നോക്കി തുടർച്ചയായി ചിരിക്കുകയും മോശം അർത്ഥത്തിൽ കണ്ണിറുക്കി കാട്ടുകയുമായിരുന്നെന്നാണ് വനിതാ അംഗത്തിന്റെ ആരോപണം. ഇക്കാര്യം അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരിക്കൽ ഇക്കാര്യം അവഗണിച്ചു, എന്നാൽ ഇക്കാര്യം തുടരുകയായിരുന്നു. മേയറുടെ മകൻ വാർഡ് കൗൺസിലർ അല്ല, എന്നിട്ടും ബോർഡ് യോഗങ്ങളിൽ പങ്കെടുക്കുകയായികുന്നു. ഇതിനിടെയാണ് ഇത്തരം നടപടികൾ എന്നും പിങ്കി ആരോപിക്കുന്നു.
 
തുടർന്ന് ഇക്കാര്യം മേയറായ യുവാവിന്റെ അമ്മയോട് പരാതിപ്പെട്ടു. എന്നാൽ താൻ മകന്റെ ശ്രദ്ധപിടിച്ച് പറ്റാൻ ശ്രമിച്ചെന്നായിരുന്നു അവരുടെ ആരോപണം. ഇത് തർക്കത്തിന് വഴിവച്ചെന്നും വാക്ക് തര്‍ക്കത്തിനിടെ മറ്റൊരു കൗൺസിലറായ ഇന്ദ്രദീപ് ചന്ദ്രവാൻഷി തന്നെ കയ്യേറ്റം ചെയ്തെന്നും പിങ്കി ദേവി ആരോപിക്കുന്നതായി എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
സംഭവത്തിൽ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് പരാതി നൽകുമെന്നും പിങ്കി വ്യക്തമാക്കുന്നു. കൗൺസിലറായ തനിക്ക് ഇതാണ് അവസ്ഥയെന്നും അവർ പറയുന്നു. സംഭവത്തിൽ വനിതാ കമ്മീഷനെയോ, കോടതിയെയോ സമീപിക്കുമെന്നും കൗണ്‍സിലർ വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുനന്ദയുടെ ദേഹത്ത് മുറിവേറ്റ പാടുകൾ,പാക് മാധ്യമപ്രവർത്തകയുമായുള്ള തരൂരിന്റെ ബന്ധം അവരെ മാനസികമായി തകർത്തു; ശശി തരൂതിനെതിരെ കൂടുതൽ തെളിവുകൾ