Select Your Language

Notifications

webdunia
webdunia
webdunia
webdunia

വികെ ശശികല തമിഴ്‌നാട്ടിലെത്തി; അകമ്പടിയായി നൂറിലധികം കാറുകള്‍

വികെ ശശികല തമിഴ്‌നാട്ടിലെത്തി; അകമ്പടിയായി നൂറിലധികം കാറുകള്‍

ശ്രീനു എസ്

, തിങ്കള്‍, 8 ഫെബ്രുവരി 2021 (13:39 IST)
സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വികെ ശശികല തമിഴ്‌നാട്ടില്‍ എത്തി. നൂറിലധികം കാറുകളാണ് ശശികലയ്ക്കുപിന്നിലുണ്ടായിരുന്നത്. അഞ്ചുകാറുകളെ മാത്രമേ കടത്തി വിടുകയുള്ളുവെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും അതെല്ലാം ലംഘിക്കപ്പെടുകയായിരുന്നു. രാവിലെ ഏഴരയോടെ ബംഗളൂരില്‍ നിന്ന് പുറപ്പെട്ട ശശികല ആറുജില്ലകളില്‍ സ്വീകരണം ഏറ്റുവാങ്ങി.ജയലളിത ഉപയോഗിച്ചിരുന്ന എഐഎഡിഎംകെ കൊടി വച്ചകാറിലാണ് ശശികലയും ഉപയോഗിച്ചത്. 
 
അതേസമയം പാര്‍ട്ടി കൊടി ഉപയോഗിച്ചതിനെതിരെ നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. നേരത്തേ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സുഹൃത്തുകൂടിയായ ശശികലയുടെ 100കോടിയിലധികം വരുന്ന ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. ബിനാമി സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുത്തതായി ഉത്തരവിറക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർജ്ജവമുണ്ടെങ്കിൽ പൊന്നാനിയിൽ മത്സരിയ്ക്കു; ചെന്നിത്തലയെ വെല്ലുവിളിച്ച് ശ്രീരാമകൃഷ്ണൻ