അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നതിനെ പറ്റിയുള്ള കാര്യങ്ങൾ പരിഗണനയിലെന്ന് തമിഴ്‌നാട് സർക്കാർ.ബുധനാഴ്‌ച മദ്രാസ് ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
ജയലളിതയുടെ വീടിനെ സ്മാരകമാക്കുന്നതിനെതിരെ നേരത്തെ പോയസ് ഗാര്‍ഡന്‍, കസ്തൂരി എസ്‌റ്റേറ്റ് ഹൗസ് ഓണേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാൽ ഒരു വസതിയെ സ്മാരകമാക്കി മാറ്റുന്നത് ആദ്യമായല്ലെന്നും ജനങ്ങളുടെ സ്‌നേഹവും അംഗീകാരവും നേടിയ നിരവധി നേതാക്കളുടെ കാര്യത്തിൽ ഇങ്ങനെയുണ്ടായിട്ടുണ്ടെന്നും ചൂണ്ടികാണീച്ച് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഹർജി തള്ളികളഞ്ഞിരുന്നു.