Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രാമക്ഷേത്ര നിർമാണത്തിനായി ബജറ്റിൽ 300 കോടി അനുവദിച്ച് യു‌പി സർക്കാർ

രാമക്ഷേത്ര നിർമാണത്തിനായി ബജറ്റിൽ 300 കോടി അനുവദിച്ച് യു‌പി സർക്കാർ
, തിങ്കള്‍, 22 ഫെബ്രുവരി 2021 (16:04 IST)
അയോധ്യയിലെ രാമക്ഷേത്രനിർമാണത്തിനായി സംസ്ഥാന ബജറ്റിൽ നിന്നും 300 കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ. തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച യോഗി സര്‍ക്കാരിന്റെ അവസാന ബജറ്റിലാണ് രാമക്ഷേത്ര നിർമാണത്തിനായി പ്രത്യേക തുക നീക്കിവെച്ചത്.
 
രാമക്ഷേത്ര നിര്‍മാണത്തിനും അയോധ്യയിലേക്കുള്ള പ്രവേശന റോഡിനുമായാണ്  300 കോടി അനുവദിച്ചത്.അയോധ്യയിലെ ടൂറിസം മേഖലയിലെ സൗന്ദര്യവത്കരണത്തിനും വികസനത്തിനുമായി 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
 
2020-2021 സാമ്പത്തിക വര്‍ഷത്തേക്ക് 5.5 ലക്ഷം കോടി രൂപയുടെ അടങ്കല്‍ ബജറ്റാണ് യോഗി സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഉത്തർപ്രദേശിൽ ഇതുവരെ അവതരിപ്പിച്ച ഏറ്റവും വലിയ ബജറ്റാണിത്. കടലാസ് രഹിത ബജറ്റ് എന്ന പ്രത്യേകതയും യോഗി സർക്കാരിന്റെ അവസാന ബജറ്റിനുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദാക്കി; ആഭ്യന്തര സെക്രട്ടറി അന്വേഷിയ്ക്കും