Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഉന്നാവ്; എംഎൽഎയെ സിബിഐ ചോദ്യം ചെയ്യും - അന്വേഷണ സംഘം വിപുലീകരിച്ചു

ഉന്നാവ്; എംഎൽഎയെ സിബിഐ ചോദ്യം ചെയ്യും - അന്വേഷണ സംഘം വിപുലീകരിച്ചു
ലക്‌നൗ , വെള്ളി, 2 ഓഗസ്റ്റ് 2019 (20:43 IST)
ഉന്നാവ് പെൺകുട്ടിയ വാഹനാപകടത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുൽദീപ് സിംഗ് സെൻഗാർ എംഎൽഎയെ ചോദ്യം ചെയ്യാൻ സിബിഐക്ക് അനുമതി.

നാളെ സീതാപൂർ ജയിലിലെത്തിയാവും എംഎൽഎയെ സിബിഐ സംഘം ചോദ്യം ചെയ്യുക. എംഎല്‍എയെ ചോദ്യംചെയ്യാന്‍ സിബിഐക്ക് കോടതി അനുമതി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ വധിക്കാന്‍ ശ്രമിച്ച ട്രെക്ക് ഡ്രൈവറെയും ക്ലീനറെയും റിമാന്‍ഡ് ചെയ്തു.

വാഹനാപകടത്തിനു മണിക്കുറുകൾക്ക് മുമ്പ് പെൺകുട്ടി സഞ്ചരിച്ച അതേ ദിശയിലേക്കു ട്രക്ക് കടന്നുപോയതിന്റെ സിസിടിവി ദൃശ്യങ്ങൾ സിബിഐ ശേഖരിച്ചിട്ടുണ്ട്. ട്രെക്കിന്റെ ഡ്രൈവറും ക്ലീനറും നൽകിയ മൊഴികളിൽ വൈരുധ്യമുണ്ട്.

അതേസമയം കേസ് അന്വേഷണ സംഘം സിബിഐ വിപുലീകരിച്ചു. സംഘത്തില്‍ 20 അംഗങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടം നടന്ന സ്ഥലം അടക്കം പരിശോധിക്കാനാണ് തീരുമാനം. അന്വേഷണം പൂർത്തിയാകുന്നതുവരെ കേസ് ലക്‌നൗ സിബിഐ കോടതിയിൽ തന്നെ തുടരും

പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ലക്നൗ ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യുപി റായ്‍ബറേലിയിലെ ജയിലിൽ കഴിയുന്ന അമ്മാവനെ സന്ദര്‍ശിച്ച് മടങ്ങി വരുമ്പോഴാണ് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്ക് വന്നിടിച്ചത്. അപകടത്തിൺ പെൺകുട്ടിയുടെ അമ്മായി മരിച്ചു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയും അഭിഭാഷകനും ലക്‌നൗവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഎസ്‌ടിയിൽ ഇളവ് 1.58ലക്ഷം രൂപ വിലക്കുറവിൽ ഹ്യൂണ്ടായ്‌യുടെ കോന ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കാം !