ചണ്ഡീഗഡ്: ശ്രീരാമനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വനിതാ പ്രൊഫസറെ സർവകലാശാല ജോലിയിൽ നിന്നും പിരിച്ചുവിട്ടു. സ്വകാര്യ സർവകലാശാലയായ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഗുർസംഗ് പ്രീത് കൗറിനെയാണ് പിരിച്ചുവിട്ടത്.
രാമൻ നല്ല വ്യക്തിത്വത്തിന് ഉടമയല്ലെന്നും കൗശലക്കാരനാണെന്നും എന്നാൽ രാവണൻ നല്ല വ്യക്തിയാണെന്നുമായിരുന്നു ഇവരുടെ പരാമർശം. പിന്നാലെ ഇവർക്കെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നു. ഫാക്കൽറ്റി അംഗങ്ങളിൽ ഒരാൾ പറഞ്ഞത് ശ്രീരാമനെ പറ്റിയുള്ള വ്യക്തിപരമായ അഭിപ്രായമാണെന്നും സർവകലാശാലയ്ക്ക് യാതൊരു പങ്കുമില്ലെന്നും സർവകലാശാല വ്യക്തമാക്കി.
ജോലിയിൽ നിന്നും പ്രൊഫസറെ പിരിച്ചുവിട്ട കാര്യം സമൂഹമാധ്യമങ്ങളിലൂടെ സർവകലാശാല തന്നെയാണ് അറിയിച്ചത്.