ലോക്സഭയിൽ 2023-24 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം തുടങ്ങി. 11 മണിക്ക് കേന്ദ്രധനകാര്യമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ആഗോളപ്രതിസന്ധിക്കിടയിലും ഇന്ത്യൻ സമ്പദ്ഘടന ശരിയായ പാദയിലാണെന്നും സ്വാതന്ത്ര്യത്തിൻ്റെ നൂറാം വാർഷികത്തിലെ ഇന്ത്യയെ ലക്ഷ്യമിട്ടാണ് ബജറ്റെന്നും നിർമല സീതാരാമൻ പറഞ്ഞു.
ബജറ്റ് പ്രഖ്യാപനത്തിലെ നിർണായക പ്രഖ്യാപനങ്ങൾ
പി എം കല്യാൺ അന്ന യോജനഒരു വർഷം കൂടി തുടരും, എല്ലാ അന്ത്യോദയ ഉപഭോക്താക്കൾക്കും പ്രയോജനം ലഭിക്കും. ഇതിനായി 2 ലക്ഷം കോടി മാറ്റി വെയ്ക്കും. 81 കോടി ജനങ്ങൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും
യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരം
63,000 പ്രാഥമിക സഹകരണസംഘങ്ങൾ ഡിജിറ്റിലൈസ് ചെയ്യും, ഇതിനായി 2,516 കോടി രൂപ വിലയിരുത്തി
മത്സ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ അനുബന്ധപദ്ധതി, ഹോർട്ടികൾച്ചർ പാക്കേജിന് 2,200 കോടി
റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി
സംസ്ഥാനങ്ങൾക്ക് ഒരു വർഷം കൂടി പലിശരഹിത വായ്പ
50 പുതിയ വിമാനത്താവളങ്ങളും ഹെലിപോർട്ടുകളും
ആദിവാസി മേഖലയിൽ അരിവാൾ രോഗം നിർമാർജനം ചെയ്യാൻ പദ്ധതി
157 പുതിയ നേഴ്സിംഗ് കോളേജുകൾ