Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

60 മണിക്കൂർ പിന്നിട്ടിട്ടും സുജിത്തിനെ രക്ഷിക്കാനായിട്ടില്ല; വെല്ലുവിളിയായി പാറ; സമാന്തര കിണർ നിർമ്മാണം തുടരുന്നു

കിണര്‍ നിർമാണം രാവിലെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

60 മണിക്കൂർ പിന്നിട്ടിട്ടും സുജിത്തിനെ രക്ഷിക്കാനായിട്ടില്ല; വെല്ലുവിളിയായി പാറ; സമാന്തര കിണർ നിർമ്മാണം തുടരുന്നു

തുമ്പി ഏബ്രഹാം

, തിങ്കള്‍, 28 ഒക്‌ടോബര്‍ 2019 (10:06 IST)
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കിണര്‍ നിർമാണം രാവിലെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണർ നിർമിക്കാനുള്ള ശ്രമം പുനരാരംഭിച്ചു. കിണർ നിർമാണത്തിന് കാഠിന്യമേറിയ പാറ തടസമായതോടെയാണ് നിർമാണം നിർത്തി വച്ചിരുന്നത്.
 
താഴ്ചയിലേക്ക് പോകുംതോറും കാഠിന്യമേറിയ പാറകളാണെന്നതാണ് പ്രതിസന്ധിയുടെ കാരണം. കുട്ടി വീണ കിണറില്‍ നിന്നും രണ്ടു മീറ്റർ മാറിയാണ് പുതിയ കിണര്‍ കുഴിക്കുന്നത്. രക്ഷാപ്രവർത്തനം ഇപ്പോൾ 60 മണിക്കൂർ പിന്നിട്ടു. രക്ഷാപ്രവർത്തനത്തിന് ബദൽ​മാർഗങ്ങൾ തേടി ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നുണ്ട്. പാറയില്ലാത്തിടത്ത് തുരങ്ക​മു​ണ്ടാ​ക്കാ​ൻ ആ​ലോ​ച​ന.
 
കുട്ടി കുടുങ്ങിയിരിക്കുന്ന ഇടത്തേക്ക് വേഗത്തിൽ എത്താൻ കഴിയുന്ന മറ്റൊരു സ്ഥലവും പരിശോധിക്കും. വെള്ളിയാഴ്ച വൈകുന്നേരമാണു തിരുച്ചിറപ്പള്ളി നാട്ടുകാട്ടു​പെട്ടിയിൽ ബ്രിട്ടോയുടെ മകൻ സുജിത്ത് കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭക്ഷണത്തിനൊപ്പം കഴിക്കാൻ ഭർത്താവ് മുട്ട നൽകാറില്ല; യുവതി കാമുകനൊപ്പം ഒളിച്ചോടി