വിശാഖപട്ടണം: തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം ജൂണ്‍ 11 മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറക്കും. നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രം തുറക്കുന്നത്. ആരധനാലയങ്ങൾ തുറന്നുപ്രവർത്തിയ്ക്കുന്നതിന് കേന്ദ്ര സർക്കാർ മാർഗരേഖ പുറപ്പെടുവിച്ചിതോടെയാണ് ക്ഷേത്രം തുറക്കാൻ തീരുമാനിച്ചത്. 6000 പേര്‍ക്ക് മാത്രമേ ഒരു ദിവസം ദര്‍ശനം അനുവദിയ്ക്കു. 10 വയസില്‍ താഴെയുള്ളവര്‍ക്കും 65ന് മുകളിലുള്ളവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കില്ല.
മണിക്കൂറില്‍ 300 മുതല്‍ 500 വരെ ഭക്തർക്ക് ദർശനം നടത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് ക്യു നിൽക്കുന്നതിനുള്ള സജ്ജികരണങ്ങൾ ക്ര്യൂ കോംപ്ലക്സിൽ ഒരുക്കും. ലോക്ക് ഡൗണ്‍ കാലയളവില്‍ പൂജകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആരാധനാലയങ്ങൾ തുറന്നുപ്രവർത്തിയ്ക്കുന്നതിന് കർശനമായ മാർഗ നിർദേശങ്ങളാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിരിയ്ക്കുന്നത്.