'എതിർപ്പുള്ളവർ പാകിസ്ഥാനിലേക്ക് പോകണം'; ആർട്ടിക്കൾ 370 റദ്ദാക്കിയത് എതിർക്കുന്നവർക്കെതിരെ കേന്ദ്രമന്ത്രി
ഷില്ലോംഗിൽ താത്ക്കാലിക അധ്യാപകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370 ആം അനുഛേദം റദ്ദാക്കിയതിനെ എതിർക്കുന്നവർ പാക്കിസ്ഥാനിലേക്കു പോകണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. 370 ആം വകുപ്പ് റദ്ദാക്കിയതിനെ എതിർക്കുന്നവർ തീർച്ചയായും പാക്കിസ്ഥാനിലേക്കുപോകണം. കശ്മീർ ജനത സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷില്ലോംഗിൽ താത്ക്കാലിക അധ്യാപകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സൈന്യത്തിന്റെ സാന്നിദ്ധ്യം മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കശ്മീരിൽ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 370 ാം വകുപ്പ് റദ്ദാക്കാൻ ശക്തമായ തീരുമാനമെടുത്ത പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അത്തെവാലെ അഭിനന്ദിച്ചു.
കശ്മീരിൽ വികസനം വരണം. ജമ്മു ഇന്ത്യയുടെ ഭാഗമാണ്. ഒരു നാൾ പാക് അധീന കശ്മീരും ഏറ്റെടുക്കണം. അതാണ് ആഗ്രഹമെന്നും അത്തെവാലെ.