Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പിഞ്ചുകുഞ്ഞിനെ കെട്ടിയിട്ട് ‘ജയ് ശ്രീറാം’ വിളിപ്പിക്കുന്ന സംഘപുത്രന്മാർ; എന്തിനാണ് മന്ത്രിയായി ഇരിക്കുന്നതെന്ന് സ്മൃതി ഇറാനിയോട് മഹിളാ കോണ്‍ഗ്രസ്

പിഞ്ചുകുഞ്ഞിനെ കെട്ടിയിട്ട് ‘ജയ് ശ്രീറാം’ വിളിപ്പിക്കുന്ന സംഘപുത്രന്മാർ; എന്തിനാണ് മന്ത്രിയായി ഇരിക്കുന്നതെന്ന് സ്മൃതി ഇറാനിയോട് മഹിളാ കോണ്‍ഗ്രസ്
, ചൊവ്വ, 23 ജൂലൈ 2019 (17:20 IST)
പിഞ്ചുകുഞ്ഞിനെ കസേരയില്‍ കെട്ടിയിട്ട് ‘ജയ് ശ്രീറാം’ വിളിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയകളിൽ വൈറലായത്. മനസാക്ഷിയില്ലാത്ത ഈ ക്രൂരകൃത്യം ചെയ്തവർക്കെതിരെ രോക്ഷം അണപൊട്ടിയൊഴുകുകയാണ്. ഇസംബന്ധിച്ച് അന്വേഷിക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കി.
 
കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയെ ടാഗ് ചെയ്ത് കര്‍ണാടക മഹിളാ കോണ്‍ഗ്രസ് കഴിഞ്ഞ ശനിയാഴ്ച ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ താങ്കള്‍ എന്തിനാണ് മന്ത്രിയായി ഇരിക്കുന്നതെന്നും മഹിളാ കോണ്‍ഗ്രസ് വിമര്‍ശിച്ചു. 
 
യു. എസ് മാധ്യമപ്രവര്‍ത്തകന്‍ സി. ജെ വെര്‍ലിമാന്‍ വീഡിയോ ഏറ്റെടുത്തതോടെ ലോക മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തു. അതേസമയം, വീഡിയോയുടെ ആധികാരികതയെ കുറിച്ച് നല്ല വ്യക്തതയില്ല.   
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശിവരഞ്ജിത് ഉത്തരക്കടലാസിൽ എഴുതിയത് പ്രണയലേഖനവും സിനിമാപ്പാട്ടും!