Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കൊവിഡ് ഭീതി: പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷയില്ലാതെ ജയിപ്പിക്കാന്‍ തീരുമാനിച്ചതായി തെലുങ്കാന സര്‍ക്കാര്‍

കൊവിഡ് ഭീതി:  പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷയില്ലാതെ ജയിപ്പിക്കാന്‍ തീരുമാനിച്ചതായി തെലുങ്കാന സര്‍ക്കാര്‍

ശ്രീനു എസ്

, ചൊവ്വ, 9 ജൂണ്‍ 2020 (08:59 IST)
കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷയില്ലാതെ ജയിപ്പിക്കാന്‍ തീരുമാനിച്ചതായി തെലുങ്കാന സര്‍ക്കാര്‍. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആണ് ഇക്കാര്യം പറഞ്ഞത്. തെലുങ്കാനയില്‍ ഈ വര്‍ഷം 5.35 ലക്ഷം പത്താംക്ലാസ് വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാന്‍ ഉണ്ടായിരുന്നത്. ആഭ്യന്തര മൂല്യനിര്‍ണത്തില്‍ ലഭിച്ച മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ ഗ്രേഡുകള്‍ നല്‍കി ജയിപ്പിക്കാനാണ് പുതിയ തീരുമാനം.
 
അതേസമയം തെലുങ്കാനയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 33കാരനായ മാധ്യമപ്രവര്‍ത്തകള്‍ ഇന്നലെ മരിച്ചു. ഹൃദായാഘാതമായിരുന്നു മരണകാരണം. കൊവിഡ് ബാധിച്ച് ന്യുമോണിയയും ശ്വാസതടസവും ഉണ്ടായിരുന്നു. കഴിഞ്ഞ ഒരാഴചക്കിടെ തെലുങ്കാനയില്‍ പത്തിലധികം മാധ്യമപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലക്ഷണം പ്രകടിപ്പിയ്ക്കാത്ത രോഗബാധിതരിൽനിന്നും കൊവിഡ് പകരുന്നത് കുറവെന്ന് ലോകാരോഗ്യ സംഘടന