‘ഇത് ശബ്ദ നിരോധിത മേഖല’; ആദ്യ വാര്‍ത്താസമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ മൗനത്തെ തേച്ചൊട്ടിച്ച് ദി ടെലഗ്രാഫ്
പ്രധാനമന്ത്രി ആദ്യമായിയെത്തിയ വാര്‍ത്താസമ്മേളനത്തിനെ ശബദ നിരോധിത മേഖലയാണെന്നും ഹോണടിക്കരുതെന്ന ചിഹ്നം നല്‍കിയുമാണ് ടെലഗ്രാമിന്റെ ആദ്യ പേജ് ഇറങ്ങിയത്.
പ്രധാനമന്ത്രിയുടെ ആദ്യ വാർത്താ സമ്മേളനത്തെ തേച്ചൊട്ടിച്ച് ദ ടെലഗ്രാഫ് പത്രം. പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട മോദി, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പാർട്ടി അധ്യക്ഷൻ അമിത് ഷായെ കൊണ്ട് സംസാരിപ്പിച്ചതും ചോദ്യങ്ങളിൽ നിന്നും വഴുതി മാറി നിന്നതിനേയുമാണ് പത്രം പരിഹസിച്ചത്.
പ്രധാനമന്ത്രി ആദ്യമായിയെത്തിയ വാര്‍ത്താസമ്മേളനത്തിനെ ശബദ നിരോധിത മേഖലയാണെന്നും ഹോണടിക്കരുതെന്ന ചിഹ്നം നല്‍കിയുമാണ് ടെലഗ്രാമിന്റെ ആദ്യ പേജ് ഇറങ്ങിയത്. പ്രധാനമന്ത്രി നല്‍കാതെ പോയ ഉത്തങ്ങള്‍ക്കുള്ള സ്ഥലം ഒഴിച്ചിട്ട പത്രം വാര്‍ത്താസമ്മേളനത്തിലെ മോദിയുടെ വിവിധ ഭാവങ്ങളും നല്‍കിയിട്ടുണ്ട്.
അതേസമയം തൊട്ടുതാഴെ രാഹുല്‍ ഗാന്ധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ടിരിക്കുകയാണെന്ന മറ്റൊരു വാര്‍ത്തയും നല്‍കിയിട്ടുണ്ട്. 52ാം മിനിറ്റിൽ എല്ലാവർക്കും വളരെ നന്ദി എന്ന് പറഞ്ഞ് മോദിയും അമിത് ഷായും വാർത്താ സമ്മേളനം അവസാനിപ്പിച്ചു എന്നും പത്രം ഒടുവിലായി കുറിച്ചു.
എന്നാൽ ഭാവിയിൽ പ്രധാനമന്ത്രി ഏതെങ്കിലും പത്ര സമ്മേളനത്തിൽ പങ്കെടുത്ത് ചോദ്യങ്ങൾക്ക് മറുപടി പറയുകയാണങ്കിൽ അത് രേഖപ്പെടുത്താനായി ദ ടെലഗ്രാഫ് സ്ഥലം ഒഴിച്ചിടുന്നു എന്ന പേരിൽ താഴെ ഒരു ബ്ലങ്ക് കോളവും പത്രം ഉൾപ്പെടുത്തിയിട്ടുണ്ട്.