കോവിഡ് സാഹചര്യം ഗുരുതരമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്നാട്. നാളെ മുതല്‍ ജില്ലയിലെ സ്കൂളുകള്‍ തുറക്കില്ല. 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് മാത്രമെ ഉണ്ടാകുകയുള്ളു. വ്യാഴാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ചെ 5വരെയാണ് നിയന്ത്രണം. കടകള്‍, ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. 121 പേര്‍ക്കാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ചത്.