Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടതി കലിച്ചാല്‍ ശശികലയുടെ നീക്കം പാളും; ചെന്നൈയുടെ ശ്രദ്ധ മദ്രാസ് ഹൈക്കോടതിയിലേക്ക്

കളികള്‍ ഇന്ന് അവസാനിക്കുമോ ? ചെന്നൈയുടെ ശ്രദ്ധ മദ്രാസ് ഹൈക്കോടതിയിലേക്ക്

കോടതി കലിച്ചാല്‍ ശശികലയുടെ നീക്കം പാളും; ചെന്നൈയുടെ ശ്രദ്ധ മദ്രാസ് ഹൈക്കോടതിയിലേക്ക്
ചെന്നൈ , തിങ്കള്‍, 13 ഫെബ്രുവരി 2017 (09:29 IST)
അണ്ണാ ഡിഎംകെ എംഎല്‍എമാരെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. എംഎല്‍എമാരെ അടിയന്തരമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയാണു കോടതിയെ സമീപിച്ചത്.

ശശികല പക്ഷവും പനീര്‍ സെല്‍വം പക്ഷവും ഇന്നു ഗവര്‍ണറെ കണ്ടേക്കുമെന്നാണ് അറിയുന്നത്. അതിനിടെ
നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഡിഎംകെയുടെ പ്രവര്‍ത്തക സമിതിയോഗം ഇന്നു ചേരും. വൈകിട്ട് അഞ്ചിന് ‍ഡിഎംകെ ആസ്ഥാനത്തു വര്‍ക്കിങ് പ്രസിഡന്‍റ് എംകെ സ്റ്റാലിന്‍റെ അധ്യക്ഷതയിലാണു യോഗം.

അതേസമയം, തമിഴ്‌നാടിന് ഇന്ന് നിര്‍ണായക ദിവസമാണ്. സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച്​ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ഇന്ന് നിലപാട് വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വികെ ശശികല ക്യാമ്പില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ കാവല്‍ മുഖ്യമന്ത്രി പനീർ സെൽവത്തിനൊപ്പം ചേരുന്നതാണ് ഞായറാഴ്‌ചയും കണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടിലെ ഭരണ പ്രതിസന്ധിക്ക് കാരണം ശശികലയും ഒപിഎസുമല്ല, പിന്നില്‍ ഒരു മലയാളി!