Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇത് അതിജീവനത്തിനുള്ള കൈയടി; തല മുണ്ഡനം ചെയ്‌ത് ചെറുപുഞ്ചിരിയോടെ റാംപിലെത്തിയ താഹിറയെ സ്വീകരിച്ച് കാണികൾ

ഇത് അതിജീവനത്തിനുള്ള കൈയടി; തല മുണ്ഡനം ചെയ്‌ത് ചെറുപുഞ്ചിരിയോടെ റാംപിലെത്തിയ താഹിറയെ സ്വീകരിച്ച്   കാണികൾ
, വ്യാഴം, 7 ഫെബ്രുവരി 2019 (15:58 IST)
''ഒരുപാട് ചിരിക്കരുത്' എന്നതായിരുന്നു എനിക്ക് കിട്ടിയ നിർദ്ദേശം, എന്നാൽ ചിരി അടക്കിവെയ്‌ക്കാൻ കഴിഞ്ഞില്ല. ആദ്യമായി ചെയ്‌തതാണെങ്കിലും അത് മറക്കാനാകാത്തൊരു അനുഭവമായിരുന്നു' ലാക്മേ  റാംപിൽ തിളങ്ങിയ താഹിറ കശ്യപ് ഇൻസ്‌റ്റാഗ്രാമിൽ കുറിച്ച വാചകങ്ങളാണിത്.
 
തല മുണ്ഡനം ചെയ്‌ത് വെള്ള വസ്‌ത്രം ധരിച്ച് കൂളായാണ് താഹിറ റാംപിൽ തിളങ്ങിയത്. ആദ്യമായി റംപിൽ കയറുകയാണെന്ന വേവലാതികളൊന്നും ആ മോഡലിനെ ബാധിച്ചിരുന്നില്ല. നടൻ അയൂഷ്മാൻ ഖുറാനയുടെ ഭാര്യ എന്ന പേരിൽ അറിയപ്പെടുന്നതിനേക്കാൾ എഴുത്തുകാരിയെന്ന സ്വന്തം വിലാസമുണ്ട് താഹിറയ്‌ക്ക്. മുംബൈയിൽ ജേർണലിസം അധ്യാപികയാണ്. നേരത്തെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
 
എന്നാൽ താഹിറയെ നിറഞ്ഞ കൈയടിയോടെ കാണികൾ വരവേറ്റത് ഈ ലേബലുകളിൽ അല്ല. കാൻസറിനോട് പൊരുതി ജീവിതത്തിലേക്ക് തിരികെ വന്ന ആ മനോധൈര്യത്തിനാണ്. ലാക്മേ വേദിയിൽ കയ്യടി നേടി രണ്ടുനാൾ കഴിഞ്ഞു ലോക കാൻസർ ദിനത്തിൽ താഹിറ ഷെയർ ചെയ്ത ചിത്രമാണ് സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മടക്കാവുന്ന 5G സ്മാർട്ട്ഫോൺ ഉടൻ; ഈ വർഷം സ്മാർട്ട്ഫോൺ വിപണിയിൽ ഹുവായ് തരംഗമാകും !