Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബിബിസി ഡോക്യുമെൻ്ററി വിലക്ക് : ഹർജികൾ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും

ബിബിസി ഡോക്യുമെൻ്ററി വിലക്ക് : ഹർജികൾ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും
, തിങ്കള്‍, 30 ജനുവരി 2023 (18:31 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പറ്റിയുള്ള ബിബിസി ഡോക്യുമെൻ്ററിയ്ക്ക് സമൂഹമാധ്യമങ്ങളീൽ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി വാദം കേൾക്കും. തിങ്കളാഴ്ച ഇക്കാര്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹർജിക്കാരെ അറിയിച്ചു.
 
അഭിഭാഷകനായ എം എൽ ശർമയാണ് ഹർജി സമർപ്പിച്ചത്. എൽ റാം,പ്രശാന്ത് ഭൂഷൺ എന്നിവരും ഇതേ വിഷയത്തിൽ ഹർജി നൽകിയിട്ടുണ്ട്.ഐടി ചട്ടത്തിലെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഡോക്യുമെൻ്ററിക്ക് വിലക്കേർപ്പെടുത്തിയതെന്ന് ഹർജി മെൻഷൻ ചെയ്ത സീനിയർ അഭിഭാഷകൻ സിയു സിങ് പറഞ്ഞു. ഡോക്യുമെൻ്ററി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇനിയും പുറത്തിറക്കിയിട്ടില്ലെന്നും എന്നാൽ വിദ്യാർഥികൾ സംഘടിപ്പിക്കുന്ന പ്രദർശനങ്ങൾ തടയുകയാണെന്നും അദ്ദേഹം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നാല് ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍