Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഷാജഹാൻ ചക്രവർത്തിയുടെ ഒപ്പുള്ള രേഖ കൊണ്ടുവന്നാൽ താജ്മഹൽ നിങ്ങളുടേതെന്ന് അംഗീകരിക്കാം: സുപ്രീം കോടതി

ഷാജഹാൻ ചക്രവർത്തിയുടെ ഒപ്പുള്ള രേഖ കൊണ്ടുവന്നാൽ താജ്മഹൽ നിങ്ങളുടേതെന്ന് അംഗീകരിക്കാം: സുപ്രീം കോടതി
, ബുധന്‍, 11 ഏപ്രില്‍ 2018 (17:35 IST)
ന്യൂഡൽഹി: താജ്മഹൽ തങ്ങളുടേതെന്ന് ഉത്തർപ്രദേശിലെ സുന്നി വഖഫ് ബോർഡ് നൽകിയ പരാതിയിൽ സുപ്രീം കോടതിയുടെ മറുപടി. ഇതിനു തെളിവു നൽകിയാൽ അംഗീക്കരിക്കാം എന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. താജ് മഹൽ വഖഫ് ബോർഡിന് കൈമാറിയതായി ഷാജഹാൻ ചക്രവർത്തിയുടെ ഒപ്പുള്ള രേഖ കൊണ്ടുവന്നാൽ അവകാശവാദം അംഗീകരിക്കാം എന്ന് സുപ്രീം കോടതി  മറുപടി നൽകി
 
താജ്മഹൽ വഖഫ് ബോർഡിന്റെ സ്വന്തമാണെന്ന് ആരെങ്കിലും വിശ്വസിക്കുമൊ എന്ന് ചീഫ് ജസ്റ്റിസ്സ് ദീപക് മിശ്ര ചോദിച്ചു. എന്നാണ് നിങ്ങൾക്ക് താജ്മഹൽ തന്നത്. എപ്പോഴാണ് നിങ്ങൾൽ ഈ ചരിത്രത്തിന്റെ ഭാഗമായത്. 250 വർഷത്തോളം ഈസ്റ്റിന്ത്യ കമ്പനിയുടെ ഉടസ്ഥതയിലായിരുന്നു താജ്മഹൽ. പിന്നീട് ഇത് സർക്കാർ സംരക്ഷിച്ചു പോന്നു. ഇപ്പോൾ ആർക്കിയോളജിക്കൽ സർവ്വേയാണ് മന്ദിരം സംരക്ഷിക്കുന്നത് എന്ന് കോടതി നിരീക്ഷിച്ചു.
 
ഷാജഹാൻ ജയിലിൽ കിടന്ന സമയത്തായിരുന്നു താജ്മഹൽ വഖഫ് ബോർഡിന് കൈമാറാൻ തീരുമാനിച്ചത് എന്ന വിജിത്ര വാദമാണ് വഖഫ് ബോർഡ് സുപ്രീം കോടതിയിൽ ഉന്നയിച്ചത്. എന്നാൽ ഷാജഹന്റെ കയ്യൊപ്പും കയ്യക്ഷരവും തനിക്കു കാണണം എന്നതായിരുന്നു  ചീഫ് ജസ്റ്റിസ്സിന്റെ ആവശ്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: എഫ്ഐആര്‍ റദ്ദാക്കില്ല - വെള്ളാപ്പള്ളി അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി