Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു അണ്ഡവില്‍പ്പന നടത്തി: നാല് ആശുപത്രികള്‍ അടച്ചുപൂട്ടണം

പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു അണ്ഡവില്‍പ്പന നടത്തി: നാല് ആശുപത്രികള്‍ അടച്ചുപൂട്ടണം
, ശനി, 16 ജൂലൈ 2022 (12:04 IST)
ചെന്നൈ: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു അണ്ഡവില്‍പ്പന നടത്തിയ സംഭവത്തില്‍ തമിഴ്നാട്ടിലെ നാല് ആശുപത്രികള്‍ അടച്ചുപൂട്ടണം എന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. കുട്ടിയുടെ മാതാവും കാമുകനും നിര്‍ബന്ധിച്ചു  കുട്ടിയെ അണ്ഡവില്‍പ്പനയ്ക്ക് വിധേയമാക്കി എന്നുള്ള പരാതിയിലാണ് നടപടി എടുക്കുന്നത്. തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി സുബ്രഹ്മണ്യമാണ് ഉത്തരവിട്ടത്.
 
കുട്ടിയില്‍ നിന്ന് ശേഖരിച്ച അണ്ഡം ഈ ആശുപത്രികളില്‍ വന്ധ്യതാ ചികിത്സയ്ക്ക് ഉപയോഗിച്ച് എന്നാണ് ആരോപണം. ഇതിനൊപ്പം കേരളത്തിലെ ഒരു ആശുപത്രിയിലേക്കും കര്ണാടകത്തിലേക്കും അന്വേഷണം നീണ്ടേക്കും എന്നാണ് സൂചന. കഴിഞ്ഞ മാസമാണ് സംഭവം പുറത്തായത്. ഇപ്പോള്‍ പതിനാറുവയസുള്ള കുട്ടിക്ക് ആര്‍ത്തവം ആരംഭിച്ചു പന്ത്രണ്ടാമത്തെ വയസുമുതല്‍ അണ്ഡവില്‍പ്പനയ്ക്ക് വിധേയമാക്കി എന്നാണു സൂചന. 
 
തിരുവനന്തപുരത്തുള്ള ശ്രീകൃഷ്ണാ ആശുപത്രിയും ഈ നിയമലംഘനം നടത്തിയ സ്ഥാപനങ്ങളില്‍ പെടുന്നതായാണ് മന്ത്രി വെളിപ്പെടുത്തിയത്. നിരന്തരമായ അണ്ഡവില്‍പ്പനയില്‍ സഹികെട്ട കുട്ടി ഇവരില്‍ നിന്ന് ഓടിരക്ഷപ്പെട്ടു സേലത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തായത്. കുട്ടിയുടെ മാതാവ് ഇന്ദ്രാണിയും ഇവരുടെ ആദ്യ ഭര്‍ത്താവും ഈ കുറ്റകൃത്യത്തില്‍ പങ്കാളിയാണ്.
 
തിരുപ്പതി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ചില വന്ധ്യതാ നിരാവണ ക്ലിനിക്കുകളിലേക്കും അണ്ഡം  കൈമാറി എന്നാണു വിവരം. സംഭവവുമായി ബന്ധപ്പെട്ടു പെണ്‍കുട്ടിയുടെ മാതാവ്, അവരുടെ കാമുകനും രണ്ടാനച്ഛനുമായ സായിദ് അലി, ഇടനിലക്കാരിയായ മാലതി എന്നിവരെ മുമ്പ് തന്നെ അറസ്റ്റ് ചെയ്തിരുന്നു. 
 
നാല്‍പ്പതു കാരനായ രണ്ടാനച്ഛന്‍ കുട്ടിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കുട്ടിയുടെ വയസ്സ് കൂട്ടി വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയാണ് അണ്ഡവില്‍പ്പന നടത്തിയത്. ഒരു അണ്ഡത്തിനു 20000 രൂപവരെ ലഭിക്കുമെങ്കിലും ഇടനിലക്കാരിക്ക് അയ്യായിരം രൂപ നല്‍കേണ്ടിയിരുന്നു.
 
തമിഴ്നാട്ടിലെ ഈറോഡ്, പെരുന്തുറൈ, തിരുച്ചി, സേലം എന്നിവിടങ്ങളിലെ ആശുപത്രികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂട്ടാനാണ് നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ടു രണ്ടു സ്‌കാനിംഗ് സെന്ററുകളും അടച്ചു പൂട്ടാന്‍ ഉത്തരവിട്ടു. ആശുപത്രികളില്‍ നിന്ന് അമ്പത് ലക്ഷം രൂപ പിഴ ഈടാക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചി മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം ആറുകോടി കടന്നു