Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോൺഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും, ആറു മാസത്തിനകം പുതിയ പ്രസിഡന്റ്

കോൺഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും, ആറു മാസത്തിനകം പുതിയ പ്രസിഡന്റ്
, തിങ്കള്‍, 24 ഓഗസ്റ്റ് 2020 (18:49 IST)
കോൺഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും. ആറു മാസത്തിനകം പുതിയ അധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുമെന്നാണ് പ്രവർത്തക സമിതിയിൽ തീരുമാനമായത്.
 
അധ്യക്ഷപദം സംബന്ധിച്ച ചർച്ചയ്ക്കായി ഡൽഹിയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിനു പിന്നാലെയാണ് ആറുമാസകാലം സോണിയ തന്നെ തുടരട്ടെ എന്ന തീരുമാനമുണ്ടായത്. നേരത്തെ പാർട്ടിക്ക് സ്ഥിരമായി ഒരു അധ്യക്ഷൻ വെണമെന്ന് 23 മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിക്ക് നൽകിയ കത്തിനെച്ചൊല്ലി പ്രവർത്തക സമിതി യോഗത്തിൽ വാക്പോര് ഉടലെടുത്തിരുന്നു.
 
കത്ത് എഴുതിയവർ ബിജെപിയുമായി കൂട്ടുകൂടുന്നവരാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായി വാർത്ത പ്രചരിച്ചതിനെ തുടർന്ന് രാഹുലിനെതിരെ കപിൽ സിബൽ അടക്കമുള്ള നേതാക്കൾ പരസ്യമായി രംഗത്ത് വന്നിരുന്നു.എന്നാൽ അത്തരത്തിൽ ഒരു പരാമർശം താൻ നടത്തിയില്ലെന്ന് രാഹുലിന്റെ പ്രസ്ഥാവന കൂടുതൽ വിവാദങ്ങൾ ഉണ്ടാവുന്നതിൽ നിന്നും രക്ഷിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഞ്ചായത്ത് സേവനങ്ങൾ ഇനി ഒറ്റ പ്ലാറ്റ്‌ഫോമിൽ, അപേക്ഷകൾ ഇനി ഓൺലൈനായി നൽകാം