Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

24 മണിക്കൂറിനിടെ 52,050 പേർക്ക് രോഗബാധ, 803 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18,55,746

24 മണിക്കൂറിനിടെ 52,050 പേർക്ക് രോഗബാധ, 803 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18,55,746
, ചൊവ്വ, 4 ഓഗസ്റ്റ് 2020 (10:07 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 52,050 പേർക്ക്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം പതിനെട്ടര ലക്ഷം കടന്നു. 18,55,746 പേർക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 803 പേർ മരിച്ചു ഇതോടെ രാജ്യത്ത് മരണസംഖ്യ 38,938 ആയി. 
 
5,86,298 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 12,30,510 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം 4,50,196 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,63,222 പേർക്കാണ് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശിൽ 1,66,586 പേർക്കും, രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 1,38,482 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാണയം മുറിവുകൾ ഉണ്ടാക്കിയില്ല; കഴിച്ചത് നാലു കുപ്പി നിറമുള്ള മധുരപാനിയവും, പഴംപൊരിയും, മരണകാരണം വ്യക്തമാകാൻ ഫോറൻസിക് പരിശോധന