Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സോണിയ ഗാന്ധി സജീവ രാഷ്ട്രീയത്തിൽനിന്നും പിൻ‌വാങ്ങുന്നു, ശരദ് പവാർ യുപിഎ അധ്യക്ഷനായേക്കും

സോണിയ ഗാന്ധി സജീവ രാഷ്ട്രീയത്തിൽനിന്നും പിൻ‌വാങ്ങുന്നു, ശരദ് പവാർ യുപിഎ അധ്യക്ഷനായേക്കും
, വെള്ളി, 11 ഡിസം‌ബര്‍ 2020 (10:50 IST)
ഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സജീവ രാഷ്ട്രീയത്തിൽനിന്നും പിൻമാറുന്നു. കടുത്ത ആശോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന പശ്ചാത്തലത്തിലാണ് സോണിയ സജീവ രഷ്ട്രീയത്തിൽനിന്നും പിൻമാറാൻ ഒരുങ്ങുന്നത്. സോണിയ ഗാന്ധിയ്ക്ക് പകരം യുപിഎ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എൻസിപി നേതാവ് ശരദ് പവാർ എത്തിയേക്കും എന്ന് ന്യു ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ഘടകക്ഷികളിലെ സീനിയർ നേതാവും കോൺഗ്രസ് നേതാക്കളുമായുള്ള അടുപ്പവുമാണ് പവാറീനെ യുപിഎ അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണീയ്ക്കുന്നതിന് കാരണം എന്നാണ് റിപ്പോർട്ടുകൾ.
 
എന്നാൽ നേതൃമാറ്റം സംബന്ധിച്ച് കോൺഗ്രസ്സോ എൻസി‌പിയോ പ്രഖ്യാപനം നടത്തിയിട്ടില്ല.
മുന്നണിയിലെ വലിയ പാർട്ടി എന്നനിലയിൽ യുപിഎ അധ്യക്ഷ പദവി  കോൺഗ്രസ്സിന് അവകാശപ്പെട്ടതാണ് എങ്കിലും എല്ലാ കക്ഷികളെയും ഒന്നിച്ചുകൊണ്ടുപോകാനും ബിജെപിയ്ക്കെതിരെ ശക്തമായ മുന്നണി രൂപീകരിയ്ക്കാനും പവാറിനെ പോലൊരു മുതിന്ന നേതാബ് വേണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സോണിയ ഗാന്ധിയുടെ വിദേശ പൗരത്വ പ്രശ്നം ഉയർത്തിച്ചാണ് 1991ൽ പവാർ കോൺഗ്രസ്സ് വിട്ടത്. ഇതിന് ശേഷം ഇരു നേതാക്കളും തമ്മിൽ വലിയ അടുപ്പം ഉണ്ടായിരുന്നില്ല. എന്നാൽ പഴയ കര്യങ്ങളുടെ പേരിൽ ഭിന്നത വേണ്ടെന്നാന്നാണ് കോൺഗ്രസ്സിന്റെ നിലപാട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാസയുടെ അടുത്ത ചന്ദ്രയാത്രയില്‍ ഇന്ത്യന്‍ വംശജനും!