Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശസ്ത്രക്രിയയ്ക്കായി എത്തിയ പതിനെട്ടുകാരി മനോരോഗവിഭാഗത്തില്‍; സെല്‍ഫിഭ്രമം മൂത്ത മൂന്നുപേര്‍ എയിംസില്‍ ചികിത്സയില്‍

സെല്‍ഫിസൈഡ്: മൂന്നുപേരെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശസ്ത്രക്രിയയ്ക്കായി എത്തിയ പതിനെട്ടുകാരി മനോരോഗവിഭാഗത്തില്‍; സെല്‍ഫിഭ്രമം മൂത്ത മൂന്നുപേര്‍ എയിംസില്‍ ചികിത്സയില്‍
ന്യൂഡല്‍ഹി , തിങ്കള്‍, 9 ജനുവരി 2017 (16:25 IST)
മൂക്കിനു ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യവുമായാണ് പതിനെട്ടുകാരിയായ യുവതി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍, യുവതിയെ പരിശോധിച്ച ഡോക്ടര്‍ അവരെ മനോരോഗ വിഭാഗത്തിലേക്ക് അയയ്ക്കുകയായിരുന്നു. ഡല്‍ഹിയിലെ എയിംസില്‍ ആണ് സംഭവം നടന്നത്. ഡല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ് എയിംസിലെ ഇ എന്‍ റ്റി വിഭാഗത്തെ സമീപിച്ചത്.
 
എന്നാല്‍, പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്‌ടര്‍ മൂക്കിന് പ്രശ്നമൊന്നുമില്ലെന്ന് മനസ്സിലാക്കിയതോടെ മനശാസ്ത്രവിഭാഗത്തിലേക്ക് പെണ്‍കുട്ടിയെ അയയ്ക്കുകയായിരുന്നു. മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കുമ്പോള്‍ ആകര്‍ഷണം പോരെന്ന തോന്നലാണ് മുഖവും മൂക്കും ചുണ്ടുമെല്ലാം ശസ്ത്രക്രിയ ചെയ്തു മാറ്റാന്‍ യുവതലമുറയെ പ്രേരിപ്പിക്കുന്നത്.
 
സെല്‍ഫി എടുക്കുമ്പോള്‍ സുന്ദരിയായിരിക്കാന്‍ ഭക്ഷണം കഴിക്കാതെ ശരീരഭാരം നിയന്ത്രിക്കുന്നവരും ഉണ്ട്. എന്നാല്‍, ഇത് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് ആണ് കാരണമാകുന്നത്. സെല്‍ഫിയെക്കുറിച്ചുള്ള അമിത ഉത്കണ്ഠ വിഷാദരോഗങ്ങള്‍ അടക്കമുള്ള മാനസിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
 
അതേസമയം, അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 60 ശതമാനത്തോളം ആളുകള്‍ സെല്‍ഫിസൈഡിന്റെ പിടിയിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈംഗീക ആനന്ദത്തിനു കൗമാരക്കാരിയെ അമ്മയും കാമുകനും ചെര്‍ന്നു പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം മാസങ്ങളോളം ടിന്നിൽ സൂക്ഷിച്ച ശേഷം അവയവങ്ങൾ വേർപ്പെടുത്തി ഉപേക്ഷിച്ചു