Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കോൺഗ്രസ് ബന്ധം; യെച്ചൂരിയുടെ നിലപാടിനെ തള്ളി കേന്ദ്ര കമ്മിറ്റി, പാര്‍ട്ടി അംഗങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാനുള്ള അധികാരമുണ്ടെന്ന് യെച്ചൂരി

ജനറല്‍ സെക്രട്ടറിയുടെ കരട് പ്രമേയം തള്ളുന്നത് സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമാണ്

കോൺഗ്രസ് ബന്ധം; യെച്ചൂരിയുടെ നിലപാടിനെ തള്ളി കേന്ദ്ര കമ്മിറ്റി, പാര്‍ട്ടി അംഗങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാനുള്ള അധികാരമുണ്ടെന്ന് യെച്ചൂരി
, ഞായര്‍, 21 ജനുവരി 2018 (16:08 IST)
തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോടു സഹകരിച്ച് മുന്നേറണമെന്ന പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട് തള്ളി സിപിഎം. സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിയില്ലെന്ന് സീതാറം യെച്ചൂരി മാധ്യമങ്ങളോട് വ്യക്തമാക്കി. 
 
പാര്‍ട്ടി അംഗങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാനുള്ള അധികാരമുണ്ടെ്. ദേശീയതയുടെ പേരില്‍ ബിജെപി ഹിന്ദുത്വം
അടിച്ചേല്‍പിക്കാനാണ് ശ്രമിക്കുന്നത്. ത്രിപുരയില്‍ സിപിഎം നേരിടാന്‍ പോകുന്നത് വാട്ടര്‍ലൂ ആണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെ മുഖ്യശത്രുവാക്കിയുള്ള കരട് രേഖയാണ് വോട്ടെടുപ്പിലൂടെ അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നും തീരുമാനിച്ചതായി യെച്ചൂരി വിശദമാക്കി.
 
യച്ചൂരിയുടെയും കാരാട്ട് പക്ഷത്തിന്റെയും നിലപാടുകൾ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ (സിസി) വോട്ടിനിട്ടാണ് തീരുമാനത്തിലെത്തിയത്. കോൺഗ്രസുമായി ധാരണപോലും വേണ്ടെന്ന കാരാട്ട് പക്ഷ നിലപാടാണു സിസിയിൽ വിജയിച്ചത്. വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ സിപിഐഎം ജനറല്‍ സെക്രട്ടറി രാജി സന്നദ്ധത പോളിറ്റ് ബ്യൂറോയില്‍ അറിയിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു.
 
വോട്ടെടുപ്പിൽ കാരാട്ട് അവതരിപ്പിച്ച രേഖയെ 55 അംഗങ്ങൾ പിന്തുണച്ചപ്പോൾ യച്ചൂരിക്കു കിട്ടിയത് 31 വോട്ടുമാത്രം. കേരളത്തിൽനിന്നുള്ള സിസി അംഗങ്ങൾ കാരാട്ടിനെയാണു പിന്തുണച്ചത്. ജനറല്‍ സെക്രട്ടറിയുടെ കരട് പ്രമേയം തള്ളുന്നത് സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോൺഗ്രസ് ബന്ധം; യെച്ചൂരിയുടെ നിലപാടിനെ തള്ളി കേന്ദ്ര കമ്മിറ്റി, സീതാറാം യെച്ചൂരി സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്