രാജ്യവ്യാപകമായി മുഹറം ഘോഷയാത്ര നടത്താൻ അനുവദിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഘോഷയാത്ര നടത്തിയാൽ കൊവിഡ് വ്യാപനത്തിന് കാരണം ഒരു വിഭാഗമാണെന്ന ആരോപണവുമായി ചിലർ ഇറങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അഭിപ്രായപ്പെട്ടു.
നേരത്തെ കൊവിഡ് ലോക്ക്ഡൗൺ സമയത്ത് ഒഡീഷയിലെ പുരി ക്ഷേത്രത്തില്‍ രഥയാത്ര നടത്താനും മുംബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളില്‍ പൂജ നടത്താനും ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് അനുവാദം നൽകിയിരുന്നു. എന്നാൽ ഇളവുകൾ ഒരു പ്രത്യേക സ്ഥലത്ത് മാത്രം അനുവദിക്കുകയാണുണ്ടായതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. രാജ്യവ്യാപകമായുള്ള അനുവാദമാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്. ഇത് സാധ്യമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.