സേവിങ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് ആര്‍ബി ഐ ചില നിയമങ്ങളും നിയന്ത്രണങ്ങളും വെച്ചിട്ടുണ്ട്. പാന്‍ കാര്‍ഡ് ഇല്ലാതെ ദിവസം നിങ്ങള്‍ക്ക് അമ്പതിനായിരം രൂപ വരെ സേവിങ് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കും. വലിയ തുകയാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് പാന്‍കാര്‍ഡ് കൂടി ഹാജരാക്കേണ്ടി വരും. ദിവസവും ഒരു വ്യക്തിക്ക് 2 ലക്ഷം രൂപ വരെ ഇത്തരത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കും.
സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി നല്‍കേണ്ടി വരില്ല. എന്നാല്‍ അതിന് മുകളിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ഈടാക്കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ ബാങ്കുകള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കും.