Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

യുക്രൈന്‍ യുദ്ധത്തിനായി ഇന്ത്യക്കാരെ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

യുക്രൈന്‍ യുദ്ധത്തിനായി ഇന്ത്യക്കാരെ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 5 ജൂലൈ 2024 (14:09 IST)
യുക്രൈന്‍ യുദ്ധത്തിനായി ഇന്ത്യക്കാരെ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. വിഷയം ന്യൂഡല്‍ഹി മോസ്‌കോയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കസാക്കിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഉച്ചകോടിയില്‍ റഷ്യന്‍ വക്താവ് സെര്‍ജി ലാവ്‌റോവുമായി നടത്തിയ കൂടിയക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 
 
നിരവധി ഇന്ത്യക്കാര്‍ റഷ്യന്‍ സൈന്യത്തിനായി സേവനം നടത്തുന്നുണ്ടെന്നും അവര്‍ തിരിച്ചുവന്നാല്‍ മാത്രമേ എഥാര്‍ത്ഥ സാഹചര്യം മനസിലാകുകയുള്ളവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ മറ്റൊരു രാജ്യത്തിന്റെ ആര്‍മിയില്‍ ചേര്‍ന്ന് യുദ്ധരംഗത്ത് പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്‌സാമിനേഷന്റെ ചോദ്യ പേപ്പര്‍ വില്‍പ്പനയ്‌ക്കെന്ന് പ്രചരണം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്