Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തുടർച്ചയായി കോടതിയിൽ ഹാജരായില്ല; ശശി തരൂരിന് 5000 രൂപ പിഴ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വിവാദപരാമര്‍ശം നടത്തിയ ശശി തരൂരിനെതിരേ ബിജെപി നേതാവ് രാജീവ് ബബ്ബാര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി.

തുടർച്ചയായി കോടതിയിൽ ഹാജരായില്ല; ശശി തരൂരിന് 5000 രൂപ പിഴ

റെയ്‌നാ തോമസ്

, ഞായര്‍, 16 ഫെബ്രുവരി 2020 (10:11 IST)
മാനനഷ്ടക്കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാവാത്തതിന് ശശി തരൂര്‍ എംപിക്ക് ഡല്‍ഹി കോടതി 5,000 രൂപ പിഴ ശിക്ഷ വിധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വിവാദപരാമര്‍ശം നടത്തിയ ശശി തരൂരിനെതിരേ ബിജെപി നേതാവ് രാജീവ് ബബ്ബാര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി.

പ്രധാനമന്ത്രിയെ ശശി തരൂര്‍ ശിവലിംഗത്തിലെ തേള്‍ എന്ന് വിളിച്ചെന്നായിരുന്നു കേസ്. മോദി ശിവലിംഗത്തിലെ തേളായതിനാല്‍ അടിച്ചുകൊല്ലാനും എടുത്തുകളയാനുമാവില്ലെന്ന് ഒരു ആര്‍എസ്എസ് നേതാവ് തന്നോട് പറഞ്ഞെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.
 
എന്നാല്‍, കേസ് പരിഗണിച്ച സമയങ്ങളിലൊന്നും തരൂര്‍ കോടതിയില്‍ ഹാജരായില്ല. ഇതുസംബന്ധിച്ച കോടതിയുടെ നിരവധി ഉത്തരവുകള്‍ ലംഘിച്ച സാഹചര്യത്തിലാണ് തരൂരിന് 5,000 രൂപ പിഴ ചുമത്തിയത്. കോടതിയില്‍ വാദം കേള്‍ക്കുമ്പോള്‍ ഹാജരാവാതിരുന്നതിന് ബിജെപി നേതാവ് രാജീവ് ബബ്ബാറിനും കോടതി 500 രൂപ പിഴ വിധിച്ചു.

കഴിഞ്ഞ ഡിസംബറിലും 5,000 രൂപ ഗ്യാരണ്ടിയായി നിക്ഷേപിക്കാന്‍ കോടതി ശശി തരൂരിനോട് നിര്‍ദേശിച്ചിരുന്നു. മാര്‍ച്ച് നാലിന് തരൂര്‍ ഹാജരാവണമെന്നും കോടതി ആവശ്യപ്പെട്ടു. നേരത്തെ തരൂരിന്റെ പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് അപലപിച്ചിരുന്നു. തരൂര്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇറാഖിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം; ഒന്നിലേറെ റോക്കറ്റുകൾ പതിച്ചു