Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രോഹിൻഗ്യകൾ അനധികൃത കുടിയേറ്റക്കാര്‍; അഭയാര്‍ഥികളെ മ്യാൻമാറിലേക്ക് മടക്കി അയക്കും: രാജ്നാഥ് സിംഗ്

രോഹിൻഗ്യകൾ അനധികൃത കുടിയേറ്റക്കാര്‍; അഭയാര്‍ഥികളെ മ്യാൻമാറിലേക്ക് മടക്കി അയക്കും: രാജ്നാഥ് സിംഗ്

രോഹിൻഗ്യകൾ അനധികൃത കുടിയേറ്റക്കാര്‍; അഭയാര്‍ഥികളെ മ്യാൻമാറിലേക്ക് മടക്കി അയക്കും: രാജ്നാഥ് സിംഗ്
ന്യൂഡൽഹി , വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (15:21 IST)
രോഹിൻഗ്യകൾ അനധികൃത കുടിയേറ്റക്കാരാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയിൽ നിന്നും ഇവരെ മടക്കി അയക്കും. ഇക്കാര്യത്തില്‍ മനുഷ്യാവകാശ ലംഘനം കാണുന്നില്ല. ഇവരെ തിരിച്ചെടുക്കാൻ മ്യാൻമാർ സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

അഭയാര്‍ഥികളെ തിരിച്ചെടുക്കാന്‍ മ്യാൻമാർ തയ്യാറായി നില്‍ക്കുമ്പോള്‍ അവരെ തിരിച്ചയക്കുന്നതിനെ ചിലർ എതിർക്കുന്നത് എന്തിനാണ്. അഭയാർഥി പദവി കിട്ടുന്നതിന് കൃത്യമായി നടപടിക്രമങ്ങളുണ്ട്. ഇവിടെയുള്ള അനധികൃത കുടിയേറ്റക്കാരാരും ഈ നടപടികളിലൂടെ പോയിട്ടില്ല. രോഹിൻഗ്യകളുടെ വിഷയത്തിൽ ഇന്ത്യ യാതൊരു രാജ്യാന്തര നിയമവും ലംഘിച്ചിട്ടില്ലെന്നും രാജ്നാഥ് പറഞ്ഞു.

രോഹിൻഗ്യന്‍ അഭയാര്‍ഥികളെ ഒഴിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. അഭയാർഥികൾക്ക് ഐഎസ്, ഐഎസ്ഐ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ട്. ഭീകരരെ ഇന്ത്യയിലെത്തിക്കാന്‍ ചില ശക്തികള്‍ അഭയാര്‍ഥികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞിരുന്നു.

അഭയാർഥികളെ ഇന്ത്യയിലേക്ക് കടത്താൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. മ്യാൻമർ, ബംഗാൾ, ത്രിപുര എന്നിവ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. ഇത് ദേശീയ സുരക്ഷാ സംവിധാനങ്ങളെ ഗുരുതരമായി ബാധിക്കും. ഇവർ രാജ്യത്തിനു ഭീഷണിയാണെന്നും സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മുലത്തിൽ വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊഴിലില്ലായ്മയില്‍ വീര്‍പ്പുമുട്ടുന്ന യുവാക്കള്‍ക്ക് ഇതാ ഒരിത്തിരി ആശ്വാസമായി സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി