Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

യു എസ് സ്റ്റേറ്റ് കോണ്‍സുലേറ്റ് ജനറായി റോബോര്‍ട്ട് ബര്‍ഗെസ് ചുമതലയേറ്റു

ചെന്നൈയിലെ യുഎസ് സ്റ്റേറ്റ് കോൺസൽ ജനറലായി റോബോര്‍ട്ട് ബര്‍ഗെസ് ചുമതലയേറ്റു

യു എസ് സ്റ്റേറ്റ് കോണ്‍സുലേറ്റ് ജനറായി റോബോര്‍ട്ട് ബര്‍ഗെസ് ചുമതലയേറ്റു
, തിങ്കള്‍, 7 ഓഗസ്റ്റ് 2017 (18:04 IST)
സൌത്ത് ഇന്ത്യയുടെ യു എസ് സ്റ്റേറ്റ് കോണ്‍സുലേറ്ററായി റോബര്‍ട്ട് ബര്‍ഗെസ് ചുമതലയേറ്റു. ദക്ഷിണേന്ത്യയിലെ യു എസ് - ഇന്ത്യ ബന്ധങ്ങളുടെ ചരിത്ര പ്രാധാന്യമായ സമയത്ത് ചുമതലയേല്‍ക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബര്‍ഗെസ് വ്യക്തമാക്കി. കര്‍ണാടക, തമിഴ്നാട്, കേരള എന്നീ സംസ്ഥാനങ്ങളെ കുറിച്ച് അറിയാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 
ചെന്നൈയില്‍ എത്തുന്നതിനു മുന്‍പ് വാഷിംഗ്ടണ്‍ ഡിസിയിലെ യുഎസ് ഡിപ്പാർട്ട്മെന്റിലെ ബ്യൂറോ ഓഫ് സൗത്ത് ആന്റ് സെന്‍‌ട്രല്‍ ആനിമല്‍ അഫയേഴ്സിലെ പ്രാദേശിക വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുള്ള ഒരു ഓഫീസ് ഡയറക്ടറായിരുന്നു ബർഗെസ്. അതിനു മുമ്പ് അദ്ദേഹം താജിക്കിസ്ഥാന്റെ ദുഷാന്‍ബെയിലെ യുഎസ് എംബസിയുടെ ഡെപ്യൂട്ടി ചീഫ് ആയിരുന്നു. മുന്‍കാലത്തെ വിദേശജീവിതത്തില്‍ അദ്ദേഹം ഒരു അഭിഭാഷകനായി ജോലിചെയ്തിരുന്നു.
 
ഇല്ലിനോയ്യിലെ വാകേഗനിലെ കൊളറാഡോ കോളജില്‍ നിന്ന് ബര്‍ഗെസ് ചരിത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഹേസ്റ്റിംഗ്സ് കോളേജില്‍ നിന്ന് ജൂറിസ് ഡോക്ടര്‍ ബിരുദവും, ഓസ്റ്റിനിലെ ടെക്സാസ് സര്‍വകലാശാലയില്‍ നിന്ന് എംബിഎയും പ്രവര്‍ത്തിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നിനു പുറകെ ഒന്നായി പ്രശ്‌നങ്ങള്‍; ദിലീപിന്റെ സഹോദരൻ അനൂപും ഹൈക്കോടതിയിലേക്ക്