രാജ്യതലസ്ഥാനമായ ഡൽഹിയിൽ വീണ്ടും കൊവിഡ് കേസുകൾ കുത്തനെ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 299 പേർക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 50 ശതമാനത്തോളമാണ് കേസുകളുടെ വർധനവ്. കഴിഞ്ഞ ഒരാഴ്‌ചയായി ഡൽഹിയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ട്.
സർക്കാരും ആരോഗ്യവിഭാഗവും സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്നും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം 100 മുതല്‍ 200 വരെ കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്നത്.
കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നുവെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം ലിയതോതില്‍ ഉയരുന്നില്ലെന്നും അതിനാല്‍ തന്നെ രോഗികളുടെ എണ്ണത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.