Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഭവന,​ വാഹന പലിശ നിരക്കുകൾ ഉയരും; റിസർവ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് ഉയർത്തി

ഭവന,​ വാഹന പലിശ നിരക്കുകൾ ഉയരും; റിസർവ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് ഉയർത്തി

ഭവന,​ വാഹന പലിശ നിരക്കുകൾ ഉയരും; റിസർവ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് ഉയർത്തി
മുംബൈ , ബുധന്‍, 6 ജൂണ്‍ 2018 (16:29 IST)
രാജ്യത്തെ ജനങ്ങള്‍ക്ക് ആശങ്ക പകര്‍ന്ന് നാലര വർഷത്തിന് ശേഷം റിസർവ് ബാങ്ക് മുഖ്യ ബാങ്ക് നിരക്കുകളായ റിപ്പോ,​ റിവേഴ്സ് റിപ്പോ നിരക്കുകളിൽ വർദ്ധന വരുത്തി.

റീപോ നിരക്ക് 0 .25 ശതമാനവും റിവേഴ്‌സ് റീപോ 5 .75 ശതമാനത്തിൽ നിന്നും  ആറ് ശതമാനവുമാക്കി. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലാണ് ഇന്ന് പുതിയ പലിശ നയം പ്രഖ്യാപിച്ചത്.

റിപ്പോ,​ റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റം വന്നതോടെ ഭവന,​ വാഹന പലിശ നിരക്കുകൾ ഉയരാൻ സാധ്യതയേറി. എണ്ണവില ഉയരുന്ന പശ്ചാത്തലത്തിൽ വിലക്കയറ്റത്തോതു പിടിച്ചുനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ആര്‍ബിഐയുടെ ഈ തീരുമാനം.

കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വന്ന മോണിറ്ററി പോളിസി കമ്മറ്റിയാണ് പലിശ നിരക്ക് ഉയർത്താൻ തീരുമാനിച്ചത്. ഇതിനു മുമ്പ് 2014 ജനുവരിയിലാണ് ഇതിനു മുൻപ് റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രെയിനില്‍ നിന്ന് മോഷ്‌ടിച്ചത് മൂന്ന് ലക്ഷത്തിലധികം രൂപയുടെ ഫോണുകള്‍; കോളേജ് വിദ്യാര്‍ഥിനികളും യുവാവും അറസ്‌റ്റില്‍