Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രാവിലെ വീടിനു മുന്നിൽ തെളിഞ്ഞത് ഹിമാലയം, അന്തംവിട്ട് ജലന്ധർ നിവാസികൾ; ലോക്ക് ഡൗണിനു നന്ദി

രാവിലെ വീടിനു മുന്നിൽ തെളിഞ്ഞത് ഹിമാലയം, അന്തംവിട്ട് ജലന്ധർ നിവാസികൾ; ലോക്ക് ഡൗണിനു നന്ദി

അനു മുരളി

, ശനി, 4 ഏപ്രില്‍ 2020 (17:40 IST)
ജലന്ധർ നിവാസികളെ അമ്പരപ്പിക്കുന്ന കാഴ്ചയാണ് പുലർച്ചെ നഗരത്തിലുണ്ടായത്. രാവിലെ കണ്ണ് തുറന്ന് വിടിനു പുറത്തിറങ്ങിയപ്പോൾ അവർ കണ്ടത് മഞ്ഞ് പുതച്ച് നിൽക്കുന്ന ഹിമാലയ പർവത നിരകൾ. കോവിഡ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ കര്‍ശന ലോക്ഡൗണ്‍ അന്തരീക്ഷം ശുദ്ധമാക്കിയതോടെയാണ് പർവത നിരകൾ അത്ര ദൂരത്തായിരുന്നിട്ടും വ്യക്തമായി കാണാൻ സാധിച്ചത്.
 
ദൗലധര്‍ റേഞ്ചില്‍ ഹിമാലയ പര്‍വതനിരകളുടെ ഭാഗമായ മഞ്ഞണിഞ്ഞ മലനിരകളാണ് അവര്‍ക്കു മുന്നിൽ തെളിഞ്ഞ് വന്നത്. ജീവിതത്തിലാദ്യമായി ഇത്തരമൊരു കാഴ്ച കാണാൻ കഴിഞ്ഞതിനു ജനന്ധർ നിവാസികൾ ലോക്ക് ഡൗണിനു നന്ദി പറയുകയാണ്. ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് ഉള്‍പ്പെടെയുള്ളവർ ഇതിന്റെ ചിത്രം സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19: രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി, ആറ് മണിക്ക് കേന്ദ്രമന്ത്രിമാരുടെ പ്രത്യേകയോഗം