പതഞ്ജലി ഉത്‌പന്നങ്ങള്‍ വിഷമയമെന്ന് റിപ്പോര്‍ട്ട്; രാംദേവിന്റെ കള്ളക്കളികള്‍ മറനീക്കി പുറത്തേക്ക്
രാംദേവിന്റെ പതഞ്ജലി ഉത്‌പന്നങ്ങള്‍ വിഷമയമെന്ന് റിപ്പോര്‍ട്ട്
കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ വളര്‍ന്നു പന്തലിച്ച ബാബാ രാംദേവിന്റെ സംരഭമായ പതഞ്ജലിയുടെ 40 ശതമാനം ഉത്പന്നങ്ങളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതാണെന്ന് ഹരിദ്വാറിലെ ആയൂര്‍വ്വേദ യുനാനി ഓഫീസ്.
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകളിലാണ് പതഞ്ജലി വിറ്റഴിക്കുന്നത് ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ആണെന്ന് തെളിഞ്ഞത്.
2013, 2016 കാലയളവിലായി പരിശോധിച്ച 82 സാമ്പിളുകളില്‍ 32 എണ്ണം ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതാണെന്നാണ് വിവരാവകാശം വ്യക്തമാക്കുന്നത്.
പതഞ്ജലി ഉത്പന്നങ്ങളില്‍ അളവിലും കൂടുതല്‍ അമ്ല സ്വഭാവമുണ്ടെന്ന് ഉത്തരഖണ്ഡ് സംസ്ഥാന ലബോറട്ടറിയുടെ പരിശോധനയില്‍ തെളിഞ്ഞിരുന്നു.
അതേസമയം, പുറത്തു വന്ന വാര്‍ത്തകളെയും റിപ്പോര്‍ട്ടുകളെയും തള്ളിക്കളയുന്ന നിലപാടാണ്
പതഞ്ജലി മാനേജിങ്ങ് ഡയറക്ടര്‍ ആചാര്യ ബാല്‍കൃഷ്ണ സ്വീകരിച്ചിരിക്കുന്നത്.