Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്രസകളില്‍ രാമായണം പഠിപ്പിക്കും! തീരുമാനവുമായി ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ്

madrasa

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 28 ജനുവരി 2024 (15:01 IST)
madrasa
മദ്രസകളില്‍ രാമായണം പഠിപ്പിക്കുമെന്ന തീരുമാനവുമായി ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ്. അടുത്ത അക്കാദമിക് വര്‍ഷം മുതലാണ് രാമായണം പഠിപ്പിക്കുന്നത്. ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡിന് കീഴിലുള്ള മദ്രസകളിലാണ് രാമായണം സിലബസിന്റെ ഭാഗമാകുന്നത്. ബോര്‍ഡിന് കീഴിലുള്ള 117 മദ്രസകളിലാണ് രാമായണം പഠിപ്പിക്കുക. ഞങ്ങള്‍ ഖുറാനൊപ്പം രാമായണവും പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസ് പറഞ്ഞു.
 
ഡെറാഡൂണ്‍, ഹരിദ്വാര്‍, നൈനിതാള്‍, ഉദംസിംഗ് നഗര്‍ ജില്ലകളിലെ നാല് മദ്രസകളിലാണ് ആദ്യം രാമായണം സിലബസില്‍ ഉള്‍പ്പെടുത്തുക. അധ്യാപകരെ നിയമിച്ച ശേഷം ബാക്കിയുള്ള 113 മദ്രസകളിലും രാമായണം പാഠഭാഗമാക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുത്ത നാല് മദ്രസകളിലും ഡ്രസ് കോഡ് കൊണ്ടുവരും. സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ബുക്കുകള്‍ അവതരിപ്പിക്കുമെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൗരന്മാര്‍ക്ക് ഭരണഘടന നല്‍കിയിട്ടുള്ള ഏറ്റവും വലിയ അധികാരമാണ് വോട്ടവകാശം: തിരഞ്ഞെടുപ്പ് കമ്മീഷണര്‍