ഭർത്താവിനെ നഷ്ടപ്പെട്ടിട്ട് 14 ദിവസം, സഹോദരനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ നിർബന്ധിക്കുന്നു; പരാതിയുമായി പുൽവാമയിൽ കൊല്ലപ്പെട്ട ജവാന്റെ ഭാര്യ
പുൽവാമയിൽ കൊല്ലപ്പെട്ട ജവാന്റെ ഭാര്യയെ വിവാഹത്തിന് നിർബന്ധിക്കുന്നതായി പരാതി
പുല്‍വാമ അക്രമത്തെത്തുടര്‍ന്നു രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഇതുവരെ അവസാനമായിട്ടില്ല. പുൽവാമ, ബാരാക്കോട്ട് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തികളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടയിൽ വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യയെ മറ്റൊരു വിവാഹത്തിനായി നിർബന്ധിക്കുകയാണ് ഭർത്താവിന്റെ കുടുംബം.
പുൽവാമയിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ്. ജവാൻ എച്ച്. ഗുരുവിന്റെ ഭാര്യയെ ഭർതൃസഹോദരനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഭർത്താവിന്റെ കുടുംബം നിർബന്ധിക്കുന്നുവെന്ന് ഗുരുവിന്റെ ഭാര്യ കലാവതി ആരോപിക്കുന്നു. സാമ്പത്തികസഹായങ്ങൾ കുടുംബത്തിന് പുറത്തുപോകാതിരിക്കാനാണ് ഭർതൃസഹോദരനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് ഇവർ പറയുന്നു.
തന്റെ ഭര്‍ത്താവിനെ നഷ്ടപെട്ട 14 ദിവസം ആകുന്നതേ ഉള്ളൂ. എന്നാല്‍ ഭര്‍ത്താവിന്റെ സഹോദരനെകൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന പരാതിയുമായി കലാവതി പോലീസില്‍ പരാതി നല്‍കി. അന്തരിച്ച നടന്‍ അംബരീഷിന്‍റെ ഭാര്യ സുമലത അരയേക്കര്‍ ഭൂമിയും കലാവതിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം, കേസെടുക്കാൻ കഴിയില്ലെന്നും സമൂഹത്തിൽ നിന്നും വലിയ എതിർപ്പുകൾ ഉണ്ടാകുമെന്നും രമ്യതയിൽ പരിഹരിക്കാമെന്നും പൊലീസ് അറിയിച്ചു. പുൽവാമ ഭീകരാക്രമണത്തിനും പത്ത് മാസം മുൻപാണ് ഗുരു കലാവതിയെ വിവാഹം ചെയ്തത്. ലീവിന് നാട്ടിലെത്തി തിരിച്ച് പോയ ദിവസമാണ് ഗുരു കൊല്ലപ്പെടുന്നത്. എം എ ഡിഗ്രിക്ക് പഠിക്കുകയാണ് കലാവതി.